മലപ്പുറം: അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജസീം സുൽത്താൻ നയിക്കുന്ന കാമ്പസ് കാരവൻ അവസാന ദിനം സാഫി കോളേജ് വാഴയൂരിൽ നിന്ന് ആരംഭിച്ചു. സുല്ലമുസ്സലാം അരീക്കോട്, എം ഇ എസ് മമ്പാട് എന്നീ കോളേജുകളിലൂടെ അതതു യൂണിറ്റ് കമ്മിറ്റികൾ കാരവാന് സ്വീകരണം നൽകുകയും നേതാക്കൾ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു
തിങ്കളാഴ്ച ആരംഭിച്ച ക്യാമ്പസ് കാരവാന് ജില്ലയിലെ സുപ്രധാനമായ പതിനഞ്ചോളം കോളേജുകളിലും മൂന്ന് ടൗണുകളിലും സന്ദർശനം നടത്തുകയും ക്യാപ്റ്റൻ ജസീം സുൽത്താനും മറ്റു ജില്ലാ അംഗങ്ങളും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. കാരവൻ്റെ ആദ്യ ദിനത്തിൽ അങ്ങാടിപ്പുറം പോളി ടെക്‌നിക് കോളേജിൽ എസ് എഫ് ഐ പ്രവർത്തകർ സംഘർഷമുണ്ടാകുകയും ഫ്രറ്റേണിറ്റി വനിത പ്രവർത്തകർക്കു നേരെ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
കാരവൻ അവസാന ദിവസമായ സെപ്റ്റംബർ 28 , അഖ്ലാഖിന്റെ ഓർമദിനത്തിൽ കാരവന് രക്തസാക്ഷിത്വം ഓർമപെടുത്തുകയും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെyuള്ള പോരാട്ടങ്ങളിൽ ക്യാമ്പസുകളിൽ ശക്തമായ പ്രതിശേധങ്ങൾ ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
സംസ്ഥാന സെക്രട്ടറി കെ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്ത കാരവാനിൽ സംസ്ഥാന സെക്രെട്ടറി പി എച്ച് ലത്തീഫ്, സംസ്ഥാന ക്യാമ്പസ് സെക്രട്ടേറിയറ്റ് അംഗം ഫായിസ് കണ്ണൂർ, ഫയാസ് ഹബീബ്, ജില്ലാ സെക്രട്ടറി അജ്മൽ കോഡൂർ ,അജ്മൽ തോട്ടോളി, കെ. ടി മാർസൂക്ക്, ഷാരൂൺ അഹമ്മദ് , ഇർഫാൻ കാവന്നൂർ, ജസീം കൊളത്തൂർ, വി ടി എസ് ഉമർ തങ്ങൾ, എൻ കെ മുബശ്ശിർ ,ആദില കെ, സജ കെ. ടി, ഹന്ന കെ. പി തുടങ്ങിയവർ സംസരിച്ചു
ജാഥയിൽ വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ, ജനറൽ സെക്രട്ടറി ഗണേഷ് വടേരി, മുനീബ് കാരക്കുന്ന് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.