ഹ്യൂസ്റ്റൺ: ആസന്നമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തിൽ കേരള ഡിബേറ്റ് ഫോറം, യുഎസ്എ, ഡിബേറ്റ്, ഓപ്പൺഫോറം-വെർച്ച്വൽ പ്ലാറ്റുഫോമിൽ, ഒക്ടോബർ 11ന്, ചൊവ്വാഴ്ച, വൈകുന്നേരം 8 മണിക്ക് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് ആരാകണം? മല്ലികാർജുൻ ഖാർഗെയൊ.? ശശി തരൂരൊ.?
രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളികൾക്കും ഈ ഇലക്ഷൻ അത്യന്തം വിധി നിർണായകമാണ്. അവിടത്തെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളും തെരഞ്ഞെടുപ്പുകളും അടിയൊഴുക്കുകളും അമേരിക്കൻ മലയാളികളേയും ഒരുപരിധിവരെ ബാധിക്കുന്നു.
ആർക്കും, വെർച്വൽ (സൂം) പ്ലാറ്റ്ഫോമിലൂടെ ഈ പ്രസിഡൻഷ്യൽ ഇലക്ഷൻ സംവാദത്തിൽ-ഡിബേറ്റിൽ പങ്കെടുക്കാവുന്നതാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ വിവിധ അമേരിക്കൻ സംഘടനാ പ്രതിനിധികളും അഭ്യുദയ കാംക്ഷികളും പത്ര മാധ്യമ പ്രതിനിധികളും, പൊതുജനങ്ങളും, ഈ സംവാദത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവർക്ക് എല്ലാം ഉള്ള ഒരു പ്രത്യേക ക്ഷണക്കത്ത് ആയിക്കൂടെ ഈ പ്രസ്സ് റിലീസിനെ കണക്കാക്കുമെന്നു കരുതുന്നു. ഈ ഓപ്പൺ ഫോറത്തിൽ ഒരു പ്രത്യേക ക്ഷണം ആവശ്യമില്ലെന്ന് കൂടെ അറിയിക്കുന്നു. ഏതാനും പേർ മാത്രം സംസാരിച്ചു പോകുന്ന ഒരു പാനലിസ്റ്റ് സംവിധാനമോ, മറ്റു പ്രോട്ടോക്കോളുകൾ ഒന്നും ഇവിടെ ഇല്ല എന്നുള്ള കാര്യവും വ്യക്തമാക്കി കൊള്ളുന്നു.
ആർക്കും ഇരു സ്ഥാനാർത്ഥികൾക്കും അനുകൂലമായോ പ്രതികൂലമായോ സംസാരിക്കാനോ ചോദ്യങ്ങൾ ചോദിക്കാനോ ഉത്തരം പറയാനോ അവസരങ്ങൾ ഉണ്ടായിരിക്കും. ആർക്കും എപ്പോൾ വേണമെങ്കിലും ഈ സംവാദത്തിലേക്ക് കടന്നുവരാനും അതുപോലെ വിട്ടു പോകുവാനും സാധിക്കും. എന്നാൽ സംവാദത്തിൽ ഇടയിൽ കയറി വരുന്നവർക്കായി, അതുവരെ നടന്ന വാദമുഖങ്ങൾ വീണ്ടും ആവർത്തിക്കുകയില്ല. അതുപോലെതന്നെ ഒരു നിശബ്ദ ശ്രോതാവായും ആർക്കും പങ്കെടുക്കാവുന്നതാണ്. അവർക്ക് ഫെയ്സ്ബുക്ക് ലൈവ് ആയി കേരള ഡിബേറ്റ് ഫോറം യുഎസ്എ സൈറ്റ് തെരഞ്ഞ് അതിലൂടെ ഈ ഡിബേറ്റ് ലൈവായി ദർശിക്കാവുന്നതാണ്.
ഈ വെർച്വൽ ഡിബേറ്റിൽ പങ്കെടുക്കുന്നവർ അവരവരുടെ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഡിവൈസിൽ സ്വന്തം പേരും ഫോട്ടോയും പ്രദർശിപ്പിച്ചിരിക്കണം. എങ്കിൽ മാത്രമേ മോഡറേറ്റർക്കു പേര് എടുത്തു പറഞ്ഞു തെറ്റുകൂടാതെ പങ്കെടുക്കുന്നവരെ വെർച്ച്വൽ പ്ലാറ്റ്ഫോമിലേക്ക് ക്ഷണിക്കാൻ സാധിക്കുകയുള്ളൂ.
ഇത്തരം സൂം ഡിബേറ്റ്, ഓപ്പൺ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുക എന്നതാണ് കേരളാ ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളിൽ കേരളാ, ഇന്ത്യൻ, അമേരിക്കൻ, സംഘടനാ ഇലെക്ഷൻ ഡിബേറ്റുകൾ കേരളാ ഡിബേറ്റ് ഫോറം യുഎസ്എ, എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്.
അവരവരുടെ സ്റ്റേറ്റ് സമയം, ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈംവുമായി വ്യത്യസം കണക്കിലെടുത്തു താഴെ കൊടുത്തിരിക്കുന്ന, മീറ്റിംഗ് ഐഡി-പാസ്സ്‌വേർഡ് വഴി മീറ്റിംഗിൽ /ഡിബേറ്റിൽ കയറുക. ഏവരെയും ഈ വെർച്വൽ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകർ അറിയിച്ചിട്ടുണ്ട്.
Topic: Indian National Congress Presidential Election Debate by Kerala Debate Forum, USA
Date & Time: October 11, 2022 08:00 PM Eastern Time (US and Canada)-New York Time
Meeting ID: 223 474 0207
Passcode: justice
Youtube video Announcement below