വാഷിംഗ്ടൺ: തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ അമേരിക്കയാണെന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അവകാശവാദങ്ങൾ ശരിയല്ലെന്ന് യുഎസ് ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് വാൻ ഹോളൻ തിങ്കളാഴ്ച പറഞ്ഞു.
മെരിലാൻഡിൽ നടന്ന പരിപാടിയിൽ സംസാരിച്ച ക്രിസ് വാൻ ഹാലൻ, തന്റെ സർക്കാരിനെ അട്ടിമറിച്ചതിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന പാക്കിസ്താന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവന സത്യമില്ലാത്ത ആരോപണമാണെന്ന് പറഞ്ഞു.
എന്റെ കാഴ്ചപ്പാടിൽ പാക്കിസ്താനിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ ആ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും ആ രാജ്യത്തെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ആരുമായും അമേരിക്ക പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ യുഎസ്-പാക് ബന്ധം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ മുൻ പാക്കിസ്താന്‍ പ്രധാനമന്ത്രിയുമായി താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും, എന്നാൽ തന്നെ നീക്കം ചെയ്തത് അമേരിക്കയാണ് എന്ന അദ്ദേഹത്തിന്റെ വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.