പിലിക്കോട്: നീലേശ്വരത്തെ സ്വകാര്യ കോളേജിലെ 1994-95 പ്രീ ഡിഗ്രി ബാച്ചിലെ പൂർവ വിദ്യാർഥി കൂട്ടായ്മയിൽ പങ്കെടുത്ത 16 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കാലിക്കടവ് തൃക്കരിപ്പൂർ റോഡിലെ ഒരു ഹോട്ടലിലായിരുന്നു പരിപാടി. ഇവിടെ നിന്ന് ബിരിയാണി കഴിച്ചവർക്ക് അടുത്ത ദിവസം മുതൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടർന്ന് 16 പേർ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടി.
ബുധനാഴ്ച പരാതിയുമായി പിലിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ഹോട്ടല്‍ ഉടമയെയും സമീപിച്ചതിനെ തുടര്‍ന്ന് സെക്രട്ടറി കെ. രമേശന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.വി. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഹോട്ടല്‍ പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു. അന്നേ ദിവസം ഒട്ടേറേ പേര് ഹോട്ടിലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍ അവരാരും ഭക്ഷ്യവിഷബാധയേറ്റന്ന പരാതിയുമായി എത്തിയിരുന്നില്ലെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു.