ലഖ്‌നൗ: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഒരു പശു 2 വായകളും 4 കണ്ണുകളുമുള്ള വിചിത്രമായ പശുക്കുട്ടിയെ പ്രസവിച്ചു. ഈ അത്ഭുത വാർത്ത ഗ്രാമത്തിൽ പരന്നതോടെ പശുക്കുട്ടിയെ കാണാന്‍ ജനക്കൂട്ടം ഗ്രാമത്തിലേക്കൊഴുകി. ഇത് മഹാവിഷ്ണുവിന്റെ അവതാരമല്ലാതെ മറ്റാരുമല്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്. പശുക്കുട്ടി ആരോഗ്യത്തോടെയിരിക്കുന്നു, പാല്‍ കുടിക്കുന്നുമുണ്ട്.
ബിജ്‌നോറിൽ, ഹിംപൂർ ദീപ ഏരിയയുടെ കീഴിലുള്ള റൗണിയ ഗ്രാമത്തിൽ താമസിക്കുന്ന സന്ത്രം സിംഗിന്റെ മകൻ സുഭാഷ് യാദവിന്റെ വീട്ടിലാണ് അവിശ്വസനീയമായ സംഭവം നടന്നത്. ഞങ്ങൾ ഇതിനു മുമ്പ് ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലെന്ന് കർഷകനായ സുഭാഷ് യാദവ് പറഞ്ഞു. ഇന്ന് രാവിലെയാണ് പശു രണ്ട് വായയുള്ള പശുക്കുട്ടിയെ പ്രസവിച്ചത്. പശുക്കുട്ടി രണ്ട് വായിൽ നിന്നും പാൽ കുടിക്കുന്നുണ്ട്. ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് ഈ അത്ഭുത പശുക്കുട്ടിയെ കാണാന്‍ ഒഴുകിയെത്തുന്നത്. പ്രകൃതിയുടെ അത്ഭുതമെന്നാണ് ജനങ്ങള്‍ പറയുന്നത്. പശുക്കുട്ടിയെ കണ്ട് ജനങ്ങള്‍ കൂപ്പുകൈകളോടെ ആരാധിക്കാനും തുടങ്ങി.
ഇതാദ്യമായല്ല ഇത്തരമൊരു അത്ഭുതം കാണുന്നത്. ഇത്തരം സംഭവങ്ങൾ മുൻപും പലയിടത്തും കണ്ടിട്ടുണ്ട്. ചന്ദൗലിയിലെ ബർഹുലി ഗ്രാമത്തിൽ അരവിന്ദ് യാദവിന് രണ്ട് വായകളും രണ്ട് ചെവികളും നാല് കണ്ണുകളും ഉള്ള പശുക്കുട്ടി ജനിച്ചിരുന്നു. അതേ സമയം ബിഹാറിലെ കതിഹാറിലെ ഫാസിയ കുശ്വാഹ തോലയിൽ പശു രണ്ട് വായകളും നാല് കണ്ണുകളുമുള്ള കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ട്.