മന്ത്ര കൊളറാഡോ കൾചറൽ കോ ഓർഡിനേറ്റർ ആയി അഞ്ജന ഗോപകുമാറിനെ തെരഞ്ഞെടുത്തു. 27 വർഷമായി കൊളറാഡോയിലെ സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യം ആണ് ശ്രീമതി അഞ്ജന. അഞ്ചാം വയസ്സിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ അഞ്ജന, രുക്മിണീ ദേവിയുടെ കലാക്ഷേത്രത്തിലെ പൂർവ്വ വിദ്യാർത്ഥിയും, കോയമ്പത്തൂർ കൂത്തമ്പലത്തിന്റെ സ്ഥാപകനുമായ നാട്യാചാര്യൻ എസ്. അരവിന്ദന്റെ കീഴിൽ ഭരതനാട്യം പഠിച്ചുതുടങ്ങി. ആകാശവാണിയിലെ വാർഷിക പരിപാടികളിലും തൃശൂർ സാംസ്കാരിക ഉത്സവങ്ങളിലും ഉൾപ്പെടെ കേരളത്തിൽ അവർ നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. സ്കൂൾ പഠന കാലത്തു സംസ്ഥാന സാംസ്കാരിക സ്കോളർഷിപ്പ് ലഭിച്ചു. കൊളറാഡോ ഫൈൻ ആർട്സ് അസോസിയേഷന്റെ ബോർഡ് അംഗമായിരുന്നു ഡെൻവറിൽ വിവിധ പ്രാദേശിക സാംസ്കാരിക പരിപാടികളിൽ സജീവമാണ്. തൊഴിൽപരമായി അവർ സിഗ്നയിൽ അനലിസ്റ്റായി പ്രവർത്തിക്കുന്നു.
കലാപരമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ദേശീയ തലത്തിൽ അവസരങ്ങൾ ഒരുക്കുവാനും അവരുടെ അനുഭവ പരിചയം പുതു തലമുറയ്ക്ക് കൈമാറുവാനും മന്ത്ര മുന്നിൽ ഉണ്ടാവുമെന്നു പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു.