ദുബായ്: ബ്രോഡ്കാസ്റ്റ് പ്രൊ-മി യുടെ 2022 വർഷത്തെ ബെസ്റ്റ് റേഡിയോ ഇനിഷ്യറ്റീവ് അവാർഡ് 360 റേഡിയോക്ക്. ദുബായ് വെസ്റ്റിൻ ഹോട്ടലിൽ നടന്ന ബ്രോഡ് കാസ്റ്റ് പ്രൊ-മിയുടെ പന്ത്രണ്ടാമത് സമ്മിറ്റ് – അവാർഡ്‌സ് ചടങ്ങിലാണ് മാധ്യമ മേഖല മികച്ചതും വ്യത്യസ്തവും പുതുമയുള്ളതുമാക്കാൻ ശ്രമിക്കുന്ന 22 പ്രമുഖ സ്ഥാപനങ്ങളെ ആദരിച്ചത്. പരമ്പരാഗത പ്രക്ഷേപണം മുതൽ ഡിജിറ്റൽ മീഡിയ അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളെയായിരുന്നു പരിഗണിച്ചത്. എ.ആർ റഹ്മാൻറെ ഫിർദൗസ് സ്റ്റുഡിയോ, സ്റ്റാർസ്‌പ്ലേ, അൽ അറബിയ ടിവി നെറ്റ്‌വർക്ക്, ZEE5 ഗ്ലോബൽ എന്നീ മാധ്യമ സ്ഥാപനങ്ങളും വ്യത്യസ്ത വിഭങ്ങളിൽ അവാർഡിന് അര്‍ഹരായിട്ടുണ്ട്.
ദുബായ് മീഡിയ സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, ദുബായ് പ്രൊഡക്ഷൻ സിറ്റി എന്നിവയുടെ മാനേജിംഗ് ഡയറക്ടർ മജീദ് അൽ സുവൈദി മുഖ്യാതിഥിയായിരുന്നു. ബ്രോഡ്കാസ്റ്റ്പ്രോ മിഡിൽ ഈസ്റ്റ് & സാറ്റലൈറ്റ്പ്രോ മിഡിൽ ഈസ്റ്റ് എഡിറ്ററും സിപിഐ ട്രേഡ് മാനേജിംഗ് പാർട്ണറുമായ വിജയ ചെറിയാൻ , CPI ട്രേഡ് മീഡിയ മാനേജിംഗ് ഡയറക്ടർ റാസ് ഇസ്ലാം എന്നിവർ സംസാരിച്ചു.
പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി,വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കും പ്രവാസികൾക്കും വിജ്ഞാനവും വിനോദവും പകരുന്ന ഗൾഫിലെ ആദ്യ സ്റ്റേഷനാണ് 360 റേഡിയോ. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. ഫ്രീക്വൻസി പരിമിധികളില്ലാതെ മൊബൈൽ ഫോണുകളിലൂടെയും മറ്റും ശ്രോദ്ധാക്കളുടെ സൗകര്യത്തിനനുസരിച്ച് എവിടെ നിന്നും കേൾക്കാനും റെക്കോർഡ് ചെയ്യാനും ഡിജിറ്റൽ ലോകത്തെ പുത്തൻ ട്രൻഡുകളും സൗകര്യങ്ങളും 360 റേഡിയോയിലൂടെ അനുഭവിക്കാനാകും. കൂടുതൽ അറിയാൻ www.360.radio വെബ്സൈറ്റ് സന്ദർശിക്കാം. 360radiouae എന്ന ആപ് വഴി മൊബൈൽ ഫോണുകളിലൂടെയും പരിപാടികൾ ആസ്വദിക്കാം.