ശ്രീമതി ബിന്ദു സുന്ദരനെ മന്ത്ര ന്യൂയോർക്ക് റീജിയണൽ കോ -ഓർഡിനേറ്റർ ആയി നിയമിച്ചു. കലാ പ്രവർത്തനങ്ങളിലൂടെ അമേരിക്കൻ മലയാളികളുടെ ഇടയിൽ സുപരിചിത മുഖം ആയ ബിന്ദു സുന്ദരൻ മന്ത്രയുടെ ന്യൂയോർക്കിലെ പ്രവർത്തനങ്ങളിൽ ചാലക ശക്തിയായി മാറും എന്ന് മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ, വൈസ് പ്രസിഡന്റ് ഷിബു ദിവാകരൻ എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു.
വളരെ ചെറുപ്പത്തിൽ തന്നെ നൃത്തം ചെയ്യാൻ തുടങ്ങിയ ബിന്ദു തന്റെ സ്‌കൂളിനായി നിരവധി നൃത്ത മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം കഥക്, നാടോടി നൃത്തങ്ങൾ എന്നിവയിൽ അവർ പ്രാവീണ്യം നേടി.
കഴിഞ്ഞ 15 വർഷമായി NYS പബ്ലിക് സ്കൂളിൽ ഹൈസ്കൂൾ ബയോളജി അദ്ധ്യാപികയാണ്. മുഴുവൻ സമയ അദ്ധ്യാപിക എന്നതിലുപരി ഒരു അഭിനേതാവ്, നർത്തകി, നൃത്ത സംവിധായക എന്നീ നിലകളിൽ സജീവമായി മലയാളി ഹിന്ദു സമൂഹത്തിന്റെ ഭാഗമാകാൻ അവർക്ക് കഴിഞ്ഞു. 2017ൽ ഫോമാ നടത്തിയ മലയാളി മങ്ക എന്ന സൗന്ദര്യമത്സരത്തിൽ ഒന്നാം റണ്ണർ അപ്പ് പദവി നേടി. ഗണേഷ് നായർ സംവിധാനം ചെയ്ത അവർക്കൊപ്പം എന്ന മലയാളം സിനിമയിൽ 2018ൽ അഭിനയിക്കാൻ അവസരം ലഭിച്ചു.
മുംബൈയിൽ ജനിച്ച് വളർന്ന ശ്രീമതി ബിന്ദു ഇപ്പോൾ ന്യൂയോർക്കിൽ ഭർത്താവ് രവി സുന്ദരൻ, രണ്ട് മക്കളായ രേഷ്മ, രോഹൻ സുന്ദരൻ, അമ്മ ഇന്ദിര നായർ എന്നിവർക്കൊപ്പം താമസിക്കുന്നു.