ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധങ്കർ ഖത്തറിലെത്തി

ദോഹ: ഫിഫ ലോകകപ്പ് ഉദ്ഘാടന വേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് ദിവസത്തെ ഗൾഫ് സന്ദർശനത്തിനായി വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ ഞായറാഴ്ച ദോഹയിലെത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ് ധൻഖർ ദോഹ സന്ദർശിക്കുന്നത്.

ദോഹയിൽ ഊഷ്മളമായ സ്വീകരണമാണ് വൈസ് പ്രസിഡൻറ് ജഗ്ദീപ് ധൻഖറിന് ഒരുക്കിയിരുന്നതെന്ന് വിദേശകാര്യ മന്ത്രാലയ (എം‌ഇ‌എ) വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനു പുറമേ, വൈസ് പ്രസിഡന്റ് തന്റെ സന്ദർശന വേളയിൽ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായും സംവദിക്കും.

ഉപരാഷ്ട്രപതിയുടെ സന്ദർശനം ഒരു പ്രധാന കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിനാൽ അടുത്ത സൗഹൃദ രാജ്യമായ ഖത്തറിൽ ചേരാനുള്ള അവസരമായിരിക്കും. കൂടാതെ, ഈ ലോകകപ്പിൽ ഇന്ത്യക്കാർ വഹിച്ച പങ്കിനെയും പിന്തുണയെയും അംഗീകരിക്കുന്നതിനുള്ള അവസരവുമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.

വ്യാപാരം, ഊർജം, സുരക്ഷ, പ്രതിരോധം, ആരോഗ്യം, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്ന ബഹുമുഖ പങ്കാളിത്തത്തോടെ ഇന്ത്യയും ഖത്തറും അടുത്തതും സൗഹൃദപരവുമായ ബന്ധമാണ് ആസ്വദിക്കുന്നതെന്ന് എംഇഎ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം ഉഭയകക്ഷി വ്യാപാരം 15 ബില്യൺ യുഎസ് ഡോളർ (ഒരു ബില്യൺ=100 കോടി) കവിഞ്ഞിരുന്നു. ഇന്ത്യയുടെ ഊർജ സുരക്ഷയിൽ ഖത്തർ ഒരു പ്രധാന പങ്കാളിയാണ്. അതുപോലെ ഈ ഗൾഫ് രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയിൽ ഇന്ത്യയും പങ്കാളിയാണ്.

അതേസമയം, ഇന്ത്യയും ഖത്തറും സമ്പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാര്‍ഷികം അടുത്ത വർഷം ആഘോഷിക്കും.

ഖത്തറിലെ 840,000 ഇന്ത്യക്കാരുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സുപ്രധാന ഘടകമാണ് ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധമെന്ന് എംഇഎ പ്രസ്താവനയിൽ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News