മില്‍വോക്കി: ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന് ഓഫ് എഞ്ചിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (എ.എ.ഇ.ഐ.ഒ) മില്‍വോക്കി, വിസ്കോണ്‍സിന്‍ ചാപ്റ്റര്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷ്, യുഎസ് കോണ്‍ഗ്രസ് മാന്‍ ബ്രയന്‍ സ്റ്റെയില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
എഞ്ചിനീയേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ്, മില്‍വോക്കി ചാപ്റ്റര്‍ പ്രസിഡന്റ് മുരളി രാഘവേന്ദ്രന്, യൂണിവേഴ്സിറ്റി ഓഫ് മില്‍വോക്കി ബിസിനസ് കോളജ് ഡീന്‍ ഡോ. കൗഷല്‍ ചാരി, മില്‍വോക്കി ടെക് ഹബ് സി.ഇ.ഒ കാത്തി ഹെന് റിച്ച് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
കോണ്‍സല്‍ ജനറല്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അമേരിക്കയുടെ വിവിധ സിറ്റികളില്‍ ഇതുപോലുള്ള എന്‍ജിനീയര്‍മാരുടെ ചാപ്റ്ററുകള്‍ തുടങ്ങണമെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ടെക്നോളജി ട്രാന്‍സ്ഫറിന് സംഘടന മുന്‍കൈ എടുക്കണമെന്നും അറിയിച്ചു.
യു.എസ് കോണ്‍ഗ്രസ്മാന്‍ ബ്രയന്‍ സ്റ്റെയിന് താന്‍ ചെയര്‍മാനായുള്ള വാഷിംഗ്ടണ്‍ ഡിസിയിലെ ബിസിനസ് ജോബ് കാക്കസ് വഴി വ്യവസായം തുടങ്ങാനും, ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ സംഘടനയുമായി ചേര്‍ന്ന് നടത്തുമെന്നും അറിയിച്ചു.
സംഘടനയുടെ സ്റ്റുഡന്റ് ചാപ്റ്റര്‍ താന്‍ പഠിച്ച പെര്‍ഡ്യൂ യൂണിവേഴ്സിറ്റിയില്‍ ഡിസംബറില്‍ തുടങ്ങുമെന്ന് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ് അറിയിച്ചു. വിവിധ കലാപരിപാടികള്‍ക്കും ഡിന്നറിനും ശേഷം പരിപാടികള്‍ക്ക് തിരശീല വീണു.