ജോണ്‍ ഇളമതയുടെ പുതിയ നോവല്‍ “ഫ്ലൂ” പ്രസിദ്ധീകരിച്ചു

നോവലിനെക്കുറിച്ച്:

കോവിഡ്‌ മഹാമാരിക്കാലത്താണ്‌ ഞാനിത്‌ എഴുതുന്നത്‌. രണ്ടായിരത്തി പത്തൊമ്പത്‌ ആഘോഷപൂര്‍വ്വം എന്റെ മുമ്പിലൂടെ കടന്നുപോയി. പക്ഷേ, രണ്ടായിരത്തി ഇരുപതിന്റെ പിറവി ലോക ചരിത്രത്തെ തന്നെ മാറ്റി എഴുതി. പൂുതിയ ന്യായപ്രമാണങ്ങളുടെ കാലം! അതു ലോകത്തെ കീഴ്‌മേല്‍ മറിച്ചു. ചൈനയിലെ വുഹാനില്‍ നിന്നടിച്ച കൊണോറാ വൈറസ്‌ അപ്പൂപ്പന്‍ താടികളെപോലെ പറന്ന്‌ ലോകത്തെ കീഴടക്കി. കിഴക്കുനിന്നു പുറപ്പെട്ട മഹാവ്യാളിയുടെ കരങ്ങള്‍ ലോകം മുഴവന്‍ നീണ്ടു പരന്നു വ്യാപിച്ചു. ഭാരതത്തില്‍ ആയിരക്കണക്കിന്‌ പോത്തുകളില്‍ കയറി മരണപാശവുമായി കാലന്‍ വിളയാടി, കൊട്ടാരം മുതല്‍ കുടില്‍വരെ. പാശ്ചാത്യ നാടുകളില്‍, ഗ്രീക്ക് മിത്തോളജിയിലെ അധോലോകരാജാവ്‌ ‘ഹെയിഡ്‌സിന്റെ കുതിര കുളമ്പടി മുഴങ്ങി. ‘ഡ്രാക്കുള’ എന്ന രക്തരക്ഷസുകള്‍ പാഞ്ഞുവന്ന്‌ പാശ്ചാത്യ ലോകത്തെ കീഴടക്കി.

‘കോവിഡ്-19’ എന്ന്‌ വൈദ്യശാസ്ത്രം പേര് കല്പിച്ച മഹാവ്യാധി. ലോക ചരിത്രത്തില്‍ നിന്ന്‌ ഒരിക്കലും മാഞ്ഞുപോകാത്ത ഒരു കാലഘട്ടത്തിന്റെ ചരിത്രം ഇവിടെ കോറിയിടാന്‍ ശ്രമിക്കുകയാണ്‌. മഹാമാരികള്‍ ചരിത്രത്തില്‍ മുമ്പും ഉണ്ടയിട്ടുണ്ട്‌. മധ്യകാല യൂറോപ്പിലെ “ബ്ലാക്ക് ഡത്ത്”, ഒന്നാം ലോക മഹായുദ്ധ കാലത്തെ “സ്പാനിഷ്‌ ഫ്ലൂ” എന്നിവ. എന്നാല്‍, വൈദ്യ ശാസ്ത്രം അത്യുന്നതിയില്‍ നില്‍ക്കുന്ന ഈ സൈബര്‍ യുഗത്തിലും, ശാസ്ത്രം ഈ മഹാമാരിയുടെ മുമ്പില്‍ ഇന്നും മുട്ടുകുത്തി നമ്രശിരസ്കയായി നില്‍ക്കുന്നില്ലേ എന്ന്‌ ഇടക്ക്‌ തോന്നിപ്പോകുന്നു.

വാക്സീനുകള്‍, രണ്ടായിരത്തി ഇരുപത്‌ അവസാനത്തിലും ഇരുപത്തൊന്ന്‌ ആരംഭത്തിലുമായി എത്തിയിട്ടുണ്ട്‌. എന്നിരിക്കിലും ഒരു  പിടികിട്ടാപുള്ളിയെപ്പോലെ ജനിതക വ്യത്യാസങ്ങള്‍ വന്ന്‌ പല രൂപങ്ങളും, ഭാവങ്ങളും, നിറങ്ങളും ചാര്‍ത്തി പുറത്തെത്തുന്ന “പ്രോട്ടീന്‍ സ്പൈക്കുകള്‍” നിറഞ്ഞ ഈ അതിസൂക്ഷ്മാണു, മനുഷ്യരാശിയെ ഇന്നും അനുദിനം പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സ്പൈക്കുകളെ നേരിടുന്ന പുതിയ പുതിയ ബൂസ്റ്റര്‍ വാക്സീനുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഭാവിയില്‍ ഈ സൂക്ഷ്മാണുവിനെ ഭൂമുഖത്തുനിന്നും പാടെ തുടച്ചുമാറ്റികളയാനാകുന്ന വാക്സീനുകള്‍ കാലക്രമേണ വൈറോളജി വിഭാഗത്തിന്‌ ഉണ്ടാകട്ടെ എന്ന പ്രതീക്ഷയും പ്രത്യാശയും നമുക്ക് കൈവരിക്കാം….

ഇന്ദുലേഖ ഡോട്ട് കോമില്‍ നിന്ന് നേരിട്ട് നോവല്‍ വാങ്ങാം.

https://www.indulekha.com/flue-novel-john-elamatha

Print Friendly, PDF & Email

Leave a Comment

More News