കരുനാഗപ്പള്ളി: ആലപ്പുഴയിൽ നടന്ന സംസ്ഥാന പവർലിഫ്റ്റിങ് ബെഞ്ച് പ്രെസ് ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയ്ക്കു വേണ്ടി മത്സരിച്ച അമൃത വിശ്വ വിദ്യാപീഠത്തിലെ 5 വിദ്യാർത്ഥികൾ മെഡൽ നേടി. ഒരു സ്വർണവും രണ്ടു വീതം വെള്ളി,വെങ്കല മെഡലുകളുമാണ് ഇവർ നേടിയത്. ജൂനിയർ 83 കിലോ വിഭാഗത്തിൽ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥി ദർശൻ മുരളീധരൻ സ്വർണം നേടി. 150 കിലോ ഉയർത്തിയായിരുന്നു ദർശന്റെ സ്വർണനേട്ടം. ബിസിഎ വിദ്യാർത്ഥികളായ ബി.എൻ.എം രാജഗുരു, പാർത്ഥ് സക്‌സേന എന്നിവർ യഥാക്രമം ജൂനിയർ 74 കിലോ വിഭാഗത്തിലും സബ്ജൂനിയർ 105 കിലോ വിഭാഗത്തിലുമായി വെള്ളിമെഡലുകൾ നേടി. ജൂനിയർ 105 കിലോ വിഭാഗത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിങിലെ മുഹമ്മദ് ഹാസൻ അലി, ജൂനിയർ 93 കിലോ വിഭാഗത്തിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങിലെ ആർ.എസ്.വി മുകേഷ് എന്നിവരാണ് വെങ്കലമെഡലുകൾ നേടിയത്. അമൃത വിശ്വ വിദ്യാപീഠത്തിലെ കായിക അധ്യാപകരായ ബിജീഷ് ചിറയിൽ, വിവേക് വാവച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
More News
-
സമൂഹ മാധ്യമങ്ങള്‍ വഴി സ്റ്റഡി മെറ്റീരിയലുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയക്കുന്നതിന് വിലക്ക്
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി സ്റ്റഡി മെറ്റീരിയലുകൾ അയക്കുന്നതിന് അദ്ധ്യാപകര്‍ക്ക് വിലക്കേർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറി... -
നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണം: അറസ്റ്റിലായ മൂന്നു സഹപാഠികളെ റിമാന്‍ഡ് ചെയ്തു
പത്തനംതിട്ട: നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമ്മുവിന്റെ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ അഞ്ചു... -
സംസ്ഥാന തല പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡ് നേടി മർകസ് വിദ്യാർഥി ദിൽന ഫാത്തിമ
കോഴിക്കോട്: ആലപ്പുഴയിൽ നടന്ന സംസ്ഥാന തല സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗം എംബ്രോയ്ഡറിയിൽ എ ഗ്രേഡ് നേടി...