സാംസി കൊടുമണ്‍ മലയാളത്തില്‍ തുടക്കക്കാരനല്ല. ‘രാത്രി വണ്ടിയുടെ കാവല്‍ക്കാരന്‍’ ‘യിസ്മായേലിന്‍റെസങ്കീര്‍ത്തനം’ തുടങ്ങിയ ചെറുകഥകളും ‘പ്രവാസികളുടെ ഒന്നാം പുസ്തകം’ എന്ന നോവലും മറ്റും പ്രസിദ്ധീകരിച്ച് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞ ആളാണ്. ന്യൂയോര്‍ക്കിലാണു വാസം. പ്രവാസിയെഴുത്തുകാര്‍ക്ക് പല കാരണങ്ങള്‍ക്കൊണ്ട് ഈയിടെയായി കൂടുതല്‍ മൈലേജ്കിട്ടുന്നുണ്ട്. അതിലൊന്ന് മലയാളത്തില്‍ അധികം പഴക്കമില്ലാത്ത പ്രത്യേക സാഹിത്യ ശാഖയായി അംഗീകാരം നേടിക്കഴിഞ്ഞു എന്നതാണ്. മറ്റൊന്ന് നവമാധ്യമ സാങ്കേതികയുടെ വളര്‍ച്ചയോട് പുസ്തക വിപണീവത്കൃതമായ പുതിയോരു ആഗോള മലയാളി വായനക്കാരനുണ്ടായി എന്നതാണ്. ഒരുപക്ഷേ ബന്യാമീന്‍റെ ‘ആടു ജീവിയത’ത്തോട് അതു സംഭവിച്ചു. അതു ജനപ്രീയം കൂടിയായി. പ്രവാസത്തെ അധികരിച്ച് ധാരാളം സിനിമകള്‍ ഉണ്ടായി. സാംസിയുടെ ഈ കൃതിക്കും നല്ല സ്വീകാര്യത കിട്ടും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
അമേരിക്കന്‍ പ്രവാസി മലയാള സാഹിത്യത്തെപ്പറ്റി വളരെയധികം പഠനങ്ങള്‍ വന്നിട്ടുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ അറേബ്യന്‍ മലയാള സാഹിത്യത്തെപ്പറ്റി ധാരാളം പഠനങ്ങള്‍ വന്നീട്ടുണ്ട്. പ്രവാസ സാഹിത്യത്തിലെ പ്രമേയം മിക്കവാറും ഗൃഹാതുരത്വമാണ്. വിദേശത്ത് തങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ദുഃഖങ്ങളും ദുരിതങ്ങളും നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളും സ്വത്വ പ്രതിസന്ധിയും അവയെ അതിജീവിക്കുന്നതിനുവേണ്ടി ചെയ്യുന്ന യത്നങ്ങളുമൊക്കെ ഒപ്പം ഉണ്ടാകും. എന്നാല്‍ സാംസിയുടെ നോവലിന്‍റെ വിഷയം അതല്ല. മോശയെ മുന്‍നിര്‍ത്തി ബൈബിള്‍ പഴയ നിയമത്തെ പുനര്‍വായിക്കുകയാണ്. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള ഒരു വടംവലി എഴുത്തുകാരന്‍റെ ഉള്ളില്‍ അലയടിക്കുന്നത് ദൃശ്യമാണ്. അതുകൊണ്ടു മാത്രം അമേരിക്കന്‍ മലയാളി പ്രവാസിഎഴുത്തുകാരന്‍റെ പൊതുസ്വഭാവത്തെ അതു തീരെ പിന്‍പറ്റുന്നില്ല എന്നു പറഞ്ഞു കൂടാ. കാരണം ഗള്‍ഫ് പ്രവാസികളുടേതില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കന്‍ മലയാളി പ്രവാസിഎഴുത്തുകാരുടെ കൃതികളുടെ ഒരു സ്വഭാവം, ക്രൈസ്തവ വിശ്വാസവുമായുള്ള അതിന്‍റെ ചാര്‍ച്ചയാണ്. അമേരിക്കയിലേക്കു കുടിയേറിയ മലയാളികളില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളായിരുന്നു. അവര്‍ക്ക് ആദ്യകാലത്ത് അവരുടെ സഭാപള്ളികള്‍ നിര്‍മ്മിക്കുന്നതിലും പാതിരിമാരെ കൊണ്ടുനടക്കുന്നതിലും ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കുന്നതിലുമൊക്കെയായിരുന്നു താല്പര്യം! സാഹിത്യരംഗത്തുള്ള പ്രവര്‍ത്തനം ശുഷ്ക്കമായിരുന്നു. പില്‍ക്കാലത്ത് സാങ്കേതിക പുരോഗതി വര്‍ദ്ധിച്ചപ്പോള്‍ അല്പംസ്വല്പം എഴുത്തൊക്കെ ഉണ്ടായെങ്കിലും അതിനെ അവര്‍ തന്നെ വില കല്പിച്ചില്ല! പരസ്പരം മറ്റുള്ളവരുടെ കൃതികളെ അപഹസിക്കുകവഴി തങ്ങളുടെ കൃതികള്‍ വില കുറഞ്ഞതാണെന്ന ഒരു മനോഭാവം അവര്‍ സ്വയം തന്നെ പുലര്‍ത്തിയിരുന്നോ എന്ന് സംശയം തോന്നും. ഇത്തരം സന്ദര്‍ഭത്തില്‍ നല്ലതും ചീത്തയുമായ കൃതികള്‍ ഒരുപോലെ അവഗണിക്കപ്പെട്ടു പോകാന്‍ ഇടയുണ്ട്. എന്നാല്‍ സംശയിക്കേണ്ട ഇതില്‍ നല്ല തരം കൃതികളുടെ രചിതാക്കളില്‍ ഒരാളാണ് സാംസി കൊടുമണ്‍.
സാംസിയുടെ ഈ കൃതി നോവലാണോ യാത്രാവിവരണമാണോ പ്രവാസസാഹിത്യമാണോ ബൈബിള്‍ സഹിത്യമാണോ ചരിത്ര വിമര്‍ശനമാണോ എന്നൊന്നും വിവച്ഛേദിച്ചു പറയുക വയ്യ. ഇതെല്ലാം ചേര്‍ന്നതാണെന്നു പറയുകയാകും ശരി. ഇക്കാലത്തെ പല കൃതികള്‍ക്കും ഇപ്രകാരം ഒരു വിഷയാന്തര (interdisciplinary) സ്വഭാവം പൊതുവേ കണ്ടുവരുന്നുണ്ട്. അതാകട്ടെ പുതിയ പ്രവണതയാണു താനും.
ഈ കഥയിലെ നായകന്‍ മോശയാണ്. അഥവാ ഇടയ്ക്കിടെ മോശ ആവേശിക്കുന്ന സോളമന്‍ ആണ്. അപ്പോള്‍ ശലോമി സാറയായി പകരുന്നു. മോശയുടെ വഴികള്‍ എന്നാണീ കൃതിയുടെ പേര്. ബൈബിള്‍ പഴയ നിയമത്തിലെ ഉല്പത്തിയിലൂടെയും, പുറപ്പാടിലൂടെയും, ലേവ്യരിലൂടെയും, ഉത്തമ ഗീതത്തിലൂടെയും ഒക്കെ കടന്നു പോകുന്നുണ്ടീ കൃതി. ചുരുക്കത്തില്‍ ഇതൊരു ബൈബിള്‍ അപഗ്രഥനം കൂടിയാണ്. ഭാവനാപരമായ അപഗ്രഥനം എന്നു പറയാം. അതിനു സാധ്യതയുണ്ട്. ഏകദേശം 1400 കൊല്ലത്തിനുള്ളില്‍ വിഭിന്നരായ വ്യക്തികളാല്‍ എഴുതപ്പെട്ട എഴുപത്തിമൂന്ന് ഗ്രന്ഥങ്ങളുടെ സമാഹാരമാണ് ബൈബിള്‍ എന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ തന്നെ നഷ്ടപ്പെട്ട കണ്ണികളും ഇണക്കിച്ചേര്‍ക്കാവുന്ന കണ്ണികളും കണ്ടെത്താവുന്ന കഥാപാത്രങ്ങളും ധാരാളമുണ്ടാകും. അവയെയെല്ലാം തന്‍റെ യുക്തിക്കും കാലബോധത്തിനും അനുസരിച്ച് പുനഃസൃഷ്ടിക്കുന്നു. അത് Fictitious ആണ്. അതുകൊണ്ട് തൊരു fiction ആണ്. മോശക്ക്സാറ എന്നൊരു കാമുകി ഉണ്ടെന്ന് നോവലിസ്റ്റ് സങ്കല്പിക്കുന്നു! കൃതി വായനാക്ഷമമാക്കാനുള്ള ഇത്തരം വിദ്യകള്‍ നല്ല ഒരു നോവലിസ്റ്റിന്‍റെ കയ്യടക്കം പ്രകടമാക്കുന്നു.
കൃത്യമായി പറഞ്ഞാല്‍ മോശയെ പുനഃസൃഷ്ടിക്കയാണു നോവലിസ്റ്റ്. മോശയിലുണ്ടെന്ന്കരുതപ്പെടുന്ന ദൈവികാംശത്തേക്കാള്‍ കൂടുതല്‍ അയാളിലുള്ള മാനുഷ്യകമായ വീരനായകത്വത്തെയാണ് നോവലിസ്റ്റ് ബൃഹത്ക്കരിക്കുന്നത്. മോശ കാണിക്കുന്ന അത്ഭുത പ്രവര്‍ത്തികളെല്ലാം ഒരു വീരനായകന് സാധ്യമാകാവുന്നതെയുള്ളു. ഉദാഹരണമായിമോശ പാറയില്‍ വെള്ളം കണ്ടെത്തുന്നു. അത്ദൈവനിര്‍ദ്ദേശത്തിന്‍റെ ഫലമല്ല. മാനുഷികമായ സൂഷ്മനിരീക്ഷണത്തിന്‍റെ ഫലമാണ്. മോശയുടെ മനുഷ്യവത്ക്കരണമാണ് നോവലിസ്റ്റിന്‍റെ ദര്‍ശനം. മോശയുടെ അന്ത്യം ബൈബിളില്‍ പറയുന്നില്ല. മോശ എന്ന വാക്കിന്‍റെ അര്‍ത്ഥം ‘വെള്ളത്തില്‍ നിന്നു കിട്ടിയവന്‍’ എന്നാണ്. വെള്ളത്തില്‍ നിന്നുകിട്ടിയവനെ വെള്ളത്തില്‍ തന്നെ നിമഞ്ജനം ചെയ്ത്ശേഷക്രീയ നിര്‍വഹിക്കുകയാണ്ഉണ്ടായത്. നൈയില്‍ നദിയില്‍ നിന്നാണല്ലോ മോശയെ കിട്ടുന്നത്. ഈ സന്ദര്‍ഭത്തില്‍ കര്‍ണ്ണന്‍റെ കഥയുടെ സമാന സന്ദര്‍ഭവുമായി ഒരു താരതമ്യം നടത്തുന്നുണ്ട് നോവലിസ്റ്റ്. ഇങ്ങനെ പുതിയ നിരീക്ഷണങ്ങളാല്‍ സമൃദ്ധമാണ് ഈ കൃതി.
രണ്ടുതരത്തില്‍ ഈ കൃതി പ്രവാസസാഹിത്യമാണ്. ഒന്നാമത്, കൃതിയിലെ നായകനായ മോശ പ്രവാസമനുഭവിക്കുന്നു. അടിമത്തത്തില്‍ നിന്നുംസ്വാതന്ത്യത്തിലേക്കുള്ള പുറപ്പാടായിരുന്നുഅത്. വീടിനേയും കാമുകിയെയും മാതാപിതാക്കളേയുമൊക്കെ വിട്ട്അയാള്‍ പുറപ്പെട്ടു പോകുന്നു. അങ്ങനെ അതൊരു പ്രവാസിയുടെകഥയാകുന്നു. രണ്ടാമത് നോവലിസ്റ്റുതന്നെ ഒരുപ്രവാസിയാണ്. ലോകാരംഭംമുതല്‍തുടങ്ങുന്നതാണ് പ്രവാസചരിത്രം. ആഹാരത്തിനുംഅടിമത്തത്തില്‍ നിന്നുള്ളമോചനത്തിനുംജീവരക്ഷക്കുമായി മനുഷ്യന്‍ പണ്ടുതൊട്ടേ പലായനം ചെയ്തിരുന്നു. പില്‍ക്കാലത്താണ്രാജ്യാതിര്‍ത്തികള്‍ നിലവില്‍വന്നത്. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ സമാധാനം തേടിയും മനുഷ്യന്‍ പലായനം ചെയ്തു. ഇപ്പോള്‍യുക്രൈയിനില്‍ നിന്നുള്ളകൂട്ടപ്പലായനം നമ്മള്‍ കണ്ടുകൊണ്ടിരിക്കയാണ്. പലായനം ചെയ്യുമ്പോഴും മനുഷ്യന്‍ അവരുടെസംസ്കാരവും പാരമ്പര്യങ്ങളും വിശ്വാസങ്ങളുംമൂല്യങ്ങളുംകാത്തുസൂക്ഷിച്ചു. പലതും പരിണാമത്തിനുവിധേയമായി. പുതിയൊരുസങ്കരസംസ്കാരംരൂപംകൊണ്ടു. ഭാഷക്കുംമാറ്റംവന്നു. സ്വദേശത്തിന്‍റെ ഓര്‍മ്മ സമൂഹമനസ്സില്‍സങ്കല്പങ്ങളായുംമിത്തുകളായും ഇതിഹാസങ്ങളായുമൊക്കെ ഉറഞ്ഞു. അങ്ങനെ പ്രവാസത്തിന്‍റെ കഥ എക്കാലത്തേക്കുമുള്ളഈടുവെപ്പുകളായി നിലനില്‍ക്കുന്നു. അങ്ങനെയൊരുഈടുവെയ്പ്പാണ്മോശയുടെ കഥ.
ഈ കൃതിഒരു ബൈബിള്‍സാഹിത്യംകൂടിയാണ്. പഴയനിയമം പുതിയനിയമംഎന്നിങ്ങനെ ബൈബിളിന് രണ്ടു ഭാഗങ്ങളുണ്ട്. ഹീബ്രു ഭാഷയിലാണ് പഴയനിയമത്തിന്‍റെ മിക്ക ഭാഗങ്ങളുംരചിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 46 പുസ്തകങ്ങളാണുള്ളത്. പുതിയനിയമത്തില്‍ 27ഉം. പ്രൊട്ടസ്റ്റന്‍റ്സഭകളുടെ പഴയനിയമത്തില്‍ പുസ്തകങ്ങളുടെ എണ്ണത്തില്‍കുറവുണ്ട്. പറഞ്ഞുവരുന്നത് ബൈബിളിലെഎല്ലാ പുസ്തകങ്ങളെയും ആധികാരിക പുസ്തകങ്ങളായിഎല്ലാവരുംഅംഗികരിച്ചിട്ടില്ലെന്നാണ്. യഹൂദരുടെയുംകൈസ്തവരുടെയുംവിസ്വാസം, മനുഷ്യവംശത്തെ രക്ഷിക്കാനുള്ള ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയാണ് ബൈബിളിലൂടെആവിഷ്കരിക്കപ്പെട്ടിരിക്കുന്നതെന്നാണ്. അബ്രാഹമാണ്ഇതിന്‍റെ സ്രോതസ്സ്. അവിടന്നു തൊട്ടുള്ള സന്തതിപരമ്പരകളെയും ഉള്‍പ്പിരിവുകളെയുംകുറിച്ച് നോവലിസ്റ്റിന് ആഴമേറിയഅറിവുണ്ട്. അതുകൊണ്ടുതന്നെ പല ബൈബിള്‍ വ്യാഖാനങ്ങളെയും അദ്ദേഹം ചോദ്യംചെയ്യുന്നുണ്ട്. ആ ചോദ്യംചെയ്യല്‍ പലപ്പോഴുംസന്ദേഹിയുടെസംവാദമായിമാറുന്നു. ഇതാണ് ബൈബിള്‍സാഹിത്യം എന്ന നിലയില്‍ ഈ കൃതിയുടെചാലകശക്തി. മലയാളത്തില്‍ ബൈബിള്‍സ്വാധീനം പുതിയകാര്യമല്ല. ദര്‍ശനത്തിലും ഭാഷയിലുംഅന്തരീക്ഷസൃഷ്ടിയിലും ബൈബിളിനെ ഉപജീവിക്കുന്ന ധാരാളംകൃതികള്‍ഇതിനോടകംകഥയിലും നോവലിലും നാടകത്തിലുംകവിതയിലുംഎന്തിന് നിരൂപണത്തില്‍ പോലും വന്നുകഴിഞ്ഞു. കാക്കനാടന്‍റെ ‘ഏഴാംമുദ്ര’ സി. വി. ബാലകൃഷ്ണന്‍റെ ‘ആയിസിന്‍റെ പുസ്തകം’ സക്കറിയായുടെ ‘വിശുദ്ധതാക്കോല്‍ അഥവാ ആത്മാവ്സ്വര്‍ഗ്ഗത്തില്‍ പോകുന്നതെങ്ങനെ’ അടക്കം പല ചെറുകഥകളും സി. ജെ.തോമസിന്‍റെ ‘അവന്‍ വീണ്ടുംവരുന്നു’ ‘ആ മുന്‍ഷ്യന്‍ നീതന്നെ’ , കെ. പി. അപ്പന്‍റെ ‘ബൈബിള്‍ – വെളിച്ചത്തിന്‍റെകവചംതുടങ്ങി എത്രയെങ്കിലും ഉദാഹരിക്കാന്‍ പറ്റും. ആ പംക്തിയിലേക്ക്സാംസികൊടുമണുംഎത്തുകയാണ്.
ഇതൊരു യാത്രാവിവരണമാണോ? കൃതിയുടെ ഒടുവില്‍ എഴുത്തുകാരന്‍ പറയുന്നത്, താനിതൊരു യാത്രാ വിവരണമായാണ്എഴുതി ത്തുടങ്ങിയതെന്നാണ്. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ സര്‍ഗ്ഗാത്മകതക വന്ന്കളം കലക്കികഴിഞ്ഞു! പിരമിഡിനെപ്പറ്റിയും നൈലിനെപ്പറ്റിയും മറ്റനേകം ചരിത്ര സ്ഥലങ്ങളേപ്പറ്റിയുമുള്ള വസ്തുനിഷ്ഠവും ശാസ്ത്രിയവുമായ വിവരണം ഇതിനെ നല്ലൊരു യാത്രാവിവരണവും ഒപ്പം നല്ലൊരു ചരിത്ര വിമര്‍ശനവും കൂടിയാക്കുന്നുണ്ടെന്നതാണു വസ്തുത. പ്രതിപാദ്യത്തേക്കാള്‍ കര്‍ത്താവിന്‍റെ ആത്മസത്തക്കും രചനാവൈദഗ്ദ്യത്തിനും പ്രാമാണ്യവും പ്രാധാന്യവും കൈവരുന്ന ഒരു സാഹിത്യ ജനുസ്സാണ് യാത്രാവിവരണം. പ്രതിപാദ്യത്തിന്‍റെ പുതുമ വലിയകാര്യമല്ല. കാരണം വസ്തുതകള്‍ പുതുതല്ല. ഒരു സ്ഥലത്തേക്കു ആരു യാത്ര പോയാലും ആ സ്ഥലത്തിന്‍റെ സ്ഥാനം മാറുന്നില്ല. അക്ഷാംശ രേഖയോ രേഖാംശ രേഖയോ മാറുന്നില്ല. കടലുകളും മലനിരകളും മാറുന്നില്ല. അധികാര ചരിത്രം മാറുന്നില്ല. പക്ഷേ അതിനെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ മാറ്റാന്‍ എഴുത്തുകാരനു പറ്റും. എഴുത്ത് രസകരമാക്കാന്‍ പറ്റും. ഇത്തരത്തിലുള്ള ഒരു കൃതിയാണ്മോശയുടെ വഴികള്‍. താമസിച്ച ഹോട്ടലുകളൂടെ പേരും സഞ്ചരിച്ച വാഹനങ്ങളുടെ നമ്പറും പോയ സ്ഥലങ്ങളുടെ വരണ്ട കണക്കെടുപ്പം മാത്രമെഴുതി വച്ചിട്ടുള്ള ഒരു കൃതിയല്ല ന്നെ ഇത്. കൂടുതല്‍ എഴുതുന്നില്ല. വായനയെ അനുഭൂതിയാക്കി മാറ്റാന്‍ പ്രാപ്തിയുള്ള ഈ കൃതിയെ സാദരം വായനക്കാരെ ഏല്പിച്ചുകൊള്ളുന്നു.