ജയ്പൂർ: രാജസ്ഥാനിലെ കോട്ട നഗരത്തിലെ പഴയ സബർമതി കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രഭാത നടത്തത്തിന് ഇറങ്ങിയ വൃദ്ധന് നേരെയാണ് കാള മാരകമായ ആക്രമണം നടത്തിയത്. വൃദ്ധനെ കണ്ട കാള ആദ്യം കുത്തി വീഴ്ത്തുകയും വൃദ്ധൻ വീണതിന് ശേഷവും ആക്രമണം തുടർരുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവർ കല്ലെറിഞ്ഞ് കാളയെ ഓടിക്കുകയും വൃദ്ധനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയും ചെയ്തു.
എന്നാൽ, അമിത രക്തസ്രാവത്തെ തുടർന്ന് വൃദ്ധന് മരിച്ചു. ഡിസംബർ 18 ന് രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്. ഹൃദയഭേദകമായ സംഭവം തെരുവിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. അച്ഛൻ മഹേഷ് ചന്ദ്ര (62) സർക്കാർ സ്കൂളിലെ നാലാം ക്ലാസ് ജീവനക്കാരനായി വിരമിച്ച ആളാണെന്നും എല്ലാ ദിവസവും പ്രഭാതസവാരിക്ക് പോകാറുണ്ടെന്നും മരിച്ചയാളുടെ മകൻ രഘുവീർ പറഞ്ഞു. ഡിസംബർ 18 ന് നടക്കാൻ ഇറങ്ങിയപ്പോൾ വീട്ടിൽ നിന്ന് 10-15 അടി അകലെയാണ് കാളയുടെ ആക്രമണത്തിന് ഇരയായത്. താഴെ വീണതിനെത്തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാള കൊമ്പുകൊണ്ട് മുഖത്ത് കുത്തുകയായിരുന്നുവെന്ന് രഘുവീർ പറഞ്ഞു.
#Rajasthan#Bull
सांड के हमले में बुजुर्ग के चेहरे से आरपार हुआ सींग pic.twitter.com/fZLXATOsk7— Sweta Gupta (@swetaguptag) December 20, 2022