തട്ടുമുട്ട് താളം ഇടിവെട്ട് മേളം
വന്നല്ലോ വന്നല്ലോ പുതുവർഷം
ഇലക്ട്രിഫൈയിങ്ങ് പുതുവർഷം വന്നല്ലോ
വരവായി പുതുവർഷം ആഹ്ളാദിക്കാൻ
തകർത്തു ആർമോദിക്കാൻ സഹചരെ
പുതു സൂര്യോദയം പുതുപുത്തൻ കിനാക്കൾ
പ്രണയമണി മിഥുനങ്ങളെ ഹൃദയം നിറയെ
തേൻ തുളുമ്പും അതിമോഹന പുഷ്പ മഴയായി
തമ്മിൽ ഇഴുകി പടരാം ചൂടു ശീൽക്കാര ചുംബനങ്ങൾ
പരസ്പരം കെട്ടിപുണർന്നുപങ്കിടാമി പുതുവൽസര രാത്രിയിൽ
കണ്ണുപോത്തു സദാചാര പോലീസ് നയനങ്ങളെ
നുരച്ചു പൊങ്ങും ഷാമ്പയിൻ പകരാം നുണയാം
ആടികുലുക്കി കുലിക്കി പാടാം തൊണ്ണതുരപ്പൻ ഗാനം
കെട്ടിപ്പിടിയിടാ.. കൂട്ടിപ്പിടിയിടാ കണ്ണേ മുത്തേ കണ്ണാളാ
ഓർമ്മകളിലെ പോയ വർഷം ഇനി വലിച്ചെറിയൂ
ഇനി വരും വർഷത്തെ മാറോടു ചേർത്തു കെട്ടിപ്പുണരാം
തട്ടുപൊളിപ്പൻ നൃത്തചുവടുകളുമായി വരൂ വരൂ സഹചരെ
വരും വർഷത്തെ ഒട്ടാകെ അടിപൊളിയാക്കി മാറ്റിടാം..
അയ്യോ എവിടെ നിന്നോ വരുന്നല്ലോ മറ്റേതൊരു സംഘം
കണ്ണീരും കൈയ്യുമായി മോങ്ങി മോങ്ങി വരുന്നൊരു സംഘം
ഉണങ്ങി ഞെട്ടറ്റു വീണ ഇലകളെ നോക്കി പുച്ഛിക്കല്ലെ പച്ചിലകളെ
ഒരുനാൾ നിങ്ങളും പഴുത്തുണങ്ങി ഞെട്ടറ്റു വീഴും ഓർക്കുക
ഇന്നലെ കണ്ടവർ ഇന്നില്ല നാളെ കാണുന്നോർ എത്ര കാലം
കഴിഞ്ഞ കൊല്ലങ്ങളിൽ എത്രയോ പേർ കൊഴിഞ്ഞു പോയി
വരും പുതുവർഷത്തിൽ ആകുമോ നമ്മുടെയൂഴം ..
ഭൂതകാലങ്ങളെ പാഠമാക്കി ആഘോഷിക്കാം ഈ പുതുവർഷം
ഹൃദയാംഗമമായി ആശംസിക്കട്ടെ പുതുവർഷ മംഗളങ്ങൾ
More News
-
സമാധാനത്തിനായി പ്രാർഥിക്കുക: ഗ്രാൻഡ് മുഫ്തി
അബൂദബി: ഇന്ത്യയും പാകിസ്ഥാനുമിടയിലെ നിലവിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമായി നിരപരാധികളായ മനുഷ്യരുടെ ജീവിതവും ഇന്ത്യയിലെ സ്വസ്ഥ സാമൂഹികാന്തരീക്ഷവും നഷ്ടപ്പെടാതിരിക്കാനും സമാധാനം പുലരുന്നതിനും... -
അഷ്റഫിൻ്റെ കൊലപാതകതിന് പിന്നിൽ ആർ.എസി.എസിൻ്റെ വംശീയ ആൾകൂട്ടം : സോളിഡാരിറ്റി
മലപ്പുറം: മംഗലാപുരത്ത് വെച്ച് ആർ.എസ്.എസ്, ബജ്റംദൾ പ്രവർത്തകർ ചേർന്ന് അഷ്റഫ് എന്ന യുവാവിനെ ആൾക്കൂട്ട കൊലപാതകത്തിന് പിന്നിൽ സംഘ്പരിവാറിൻ്റെ ഉന്മാദ ദേശീയത... -
രാജസ്ഥാൻ, ഗുജറാത്ത് എന്നിവയുൾപ്പെടെ 4 സംസ്ഥാനങ്ങളുടെ അധികാരം വർദ്ധിപ്പിച്ചു; കേന്ദ്രം പ്രത്യേക അധികാരങ്ങൾ നൽകി
പാക്കിസ്താനുമായുള്ള അതിർത്തിയിൽ വർദ്ധിച്ചുവരുന്ന സംഘർഷം കണക്കിലെടുത്ത്, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അടിയന്തര അധികാരങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. 1968 ലെ...