തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോണ്‍ക്ളേവില്‍ ശ്രദ്ധേയമായി വേള്‍ഡ് ഹിന്ദു പാര്‍ലെമന്റ് നേതൃസമ്മേളനം. കേരളത്തിലെ പ്രമുഖ ഹൈന്ദവ സംഘടനാപ്രവര്‍ക്കകരും ആചാര്യന്മാരും പങ്കെടുത്ത സമ്മേളനം ആഗോളതലത്തില്‍ ഹിന്ദു കൂട്ടായ്മ രൂപപ്പെടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു.
വേള്‍ഡ് ഹിന്ദു പാര്‍ലമന്റ് ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ നയരേഖ അവതരിപ്പിച്ചു. കെ എച്ച്എന്‍എ സ്ഥാപകനായ സ്വാമി സത്യാനന്ദ സരസ്വതിയുടെ ആശയമായിരുന്നു വേള്‍ഡ് ഹിന്ദു പാര്‍ലമന്റ്. കെ എച്ച് എന്‍ എ ചിക്കാഗോ കണ്‍വന്‍ഷനില്‍ അവതരിപ്പിച്ച ആശയം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.ലോകത്തുള്ള എല്ലാ ഹൈന്ദവരെയും ധര്‍മ്മത്തിന്റെയും ഐക്യത്തിന്റേയും ചരടില്‍ ഒരുമിച്ചു കോര്‍ത്ത് ശോഭനമായ ഭാവി ഉണ്ടാക്കുകയാണ് ലക്ഷ്യം.. അതിന്റെ തുടക്കം എന്ന നിലയിലാണ് നേതൃസമ്മേളനം ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായര്‍ ഐഎഎസ്, ചരിത്രകാരന്‍ പ്രൊഫ എം ജി ശശിഭൂഷന്‍, വിശ്വഹിന്ദു പരിഷത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി്, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ടീച്ചര്‍, ശിവസേനാ പ്രമുഖ് എം എസ് ഭുവനചന്ദ്രന്‍, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, ആര്‍ഷവിദ്യാ സമാജം ഡയറക്ടര്‍ ആചാര്യ മനോജ്, അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത് എം ഗോപാല്‍,സപ്താഹാചാര്യന്‍ പള്ളിക്കല്‍ സുനില്‍, സ്വാമി അധ്യാത്മാനന്ദ സരസ്വതി, ചേമ്പര്‍ ഓഫ് കൊമേഴ്സ് രഘുചന്ദ്രന്‍ നായര്‍, കെ എച്ച് എന്‍ എ പ്രസിഡന്‍ര് ജി കെ പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ളതുടങ്ങിയവര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
ശക്തി ശാന്താനന്ദ മഹര്‍ഷി സമാപന പ്രഭാഷണം നടത്തി. വേള്‍ഡ് ഹിന്ദു പാര്‍ലമന്റ് കോര്‍ഡിനേറ്റര്‍ ഗാമാ ശ്രീകുമാര്‍ നന്ദി പറഞ്ഞു. അതിഥികള്‍ക്കുള്ള സ്നേഹോപഹാരം ശക്തി ശാന്താനന്ദ മഹര്‍ഷി വിതരണം ചെയ്തു.