ദൈവം ദൃഷ്ടിഗോചരമോ..?
ആത്മാവ് ദൃഷ്ടിഗോചരമോ..?
കാറ്റ് ദൃഷ്ടിഗോചരമോ..?
ശബ്ദം ദൃഷ്ടിഗോചരമോ..?
മണം ദൃഷ്ടിഗോചരമോ..?
രസം ദൃഷ്ടിഗോചരമോ..?
അല്ല…അല്ല…അല്ല..!
സ്വർഗം, നരകം, പാതാളം! ഈ-
ത്രിലോക വീഥികളിൽ കിടക്കുന്നുവോ,
ത്രിലോക പഥികർ തൻ-
സഞ്ചാര ഭാണ്ഡങ്ങൾ..?
അറിയില്ല…
ചിന്തകൾ അലയുകയാണ്…
ഒടുവിൽ,
അറിവിൻറെ അതിരുകളും ഭേദിച്ച്
അങ്ങ്, ചക്രവാളത്തിലെത്തിയപ്പോൾ
അവിടെ തെളിഞ്ഞു നില്ക്കുന്നു,
അറിവിൻറെ ആ മഹാസമുദ്രം..!
പിരിച്ചെഴുതുന്ന പഞ്ചേന്ദ്രിയ-
സമവാക്യങ്ങളെ കോർത്തിണക്കുന്ന-
സമുദ്രമത്രേ, അത്..!
നാമധേയം, ആറാം ഇന്ദ്രിയം..!
അതാണത്രേ, ഈ അകക്കണ്ണ്..!