സഫേൺ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ജനുവരി 29 ഞായറാഴ്ച സഫേൺ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ തുടക്കം കുറിച്ചു.
അന്നേ ദിവസം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. ഡോ. രാജു വർഗീസും ഇടവക ഭാരവാഹികളും ചേർന്ന് കോൺഫറൻസ് പ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണം നൽകി. ഷാജി വർഗീസ് (സഭാ മാനേജിംഗ് കമ്മിറ്റി അംഗം), ജോബി ജോൺ & ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗങ്ങൾ), സജി പോത്തൻ (കോൺഫറൻസ് ഫിനാൻസ് മാനേജർ) എന്നിവർ പ്രതിനിധി സംഘത്തിൽ സന്നിഹിതരായിരുന്നു.
സജി പോത്തൻ കോൺഫറൻസ് പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തുകയും കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ ആമുഖം നൽകുകയും ചെയ്തു.
ഈ വർഷത്തെ ഫാമിലി & യൂത്ത് കോൺഫറൻസിൻറെ വിശേഷങ്ങളെക്കുറിച്ച് ജോബി ജോൺ സദസ്സിനെ അറിയിച്ചു. 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ കോൺഫറൻസ് നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള “എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിൻറെ മുഖ്യ ചിന്താവിഷയം.
ഫിലിപ്പോസ് ഫിലിപ്പ് (മുൻ ഭദ്രാസന കൗൺസിൽ അംഗം) കോൺഫറൻസിന്റെ താമസ ക്രമീകരണങ്ങളെക്കുറിച്ചും HTRC പ്രദാനം ചെയ്യുന്ന മൂല്യത്തെക്കുറിച്ചും സംസാരിച്ചു. ഷാജി വർഗീസ് കോൺഫറൻസിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സുവനീർ പ്രസിദ്ധീകരിക്കാനുള്ള പദ്ധതികളെക്കുറിച്ചും സാമ്പത്തിക സഹായം നല്കാൻ ഉള്ള അവസരങ്ങളെപ്പറ്റിയും ബിജോ തോമസ് വിശദീകരിച്ചു. സുവനീർ ഉള്ളടക്കത്തെക്കുറിച്ചും എഡിറ്റോറിയൽ വശങ്ങളെക്കുറിച്ചും മത്തായി ചാക്കോ സൂചനകൾ നൽകി.
സൂസൻ വർഗീസ് (മുൻ FYC സെക്രട്ടറി), ബെന്നി കുര്യൻ (മുൻ FYC ചീഫ് എഡിറ്റർ), ജീമോൻ വർഗീസ് (മുൻ FYC ട്രഷറർ) ജോൺ ജേക്കബ് (സൺഡേ സ്കൂൾ ട്രഷറർ), ലിസി ഫിലിപ്പ് (മോർത്ത് മറിയം വനിതാ സമാജം ഓഡിറ്റർ), ഡോ. റബേക്ക പോത്തൻ (ഇടവക സെക്രട്ടറി), ജോൺ വർഗീസ് (ഇടവക ട്രഷറർ), ബിൻസി ബാബു (ജോയിന്റ് സെക്രട്ടറി), ജെറമിയ ജെയിംസ് (ജോയിന്റ് ട്രഷറർ) എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
സജി പോത്തൻ, എബ്രഹാം പോത്തൻ, ഫിലിപ്പോസ് ഫിലിപ്പ്, ജോൺ വർഗീസ്, ജീമോൻ വർഗീസ്, ജോൺ ജേക്കബ്, മത്തായി ചാക്കോ, കറി ആൻഡ് സ്പൈസസ് എന്നിവർ ഗ്രാൻഡ് സ്പോൺസർമാരായി പിന്തുണ നൽകി.
കോൺഫറൻസിനായി രജിസ്റ്റർ ചെയ്തും സുവനീറിൽ ആശംസകളോ പരസ്യങ്ങളോ ഉൾപ്പെടുത്തിക്കൊണ്ടും നിരവധി ഇടവക അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു. ഉദാരമായി പിന്തുണച്ച ഇടവകാംഗങ്ങൾക്ക് സംഘാടകർ നന്ദി പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.