ന്യൂയോർക്ക്: ആലംബഹീനരെയും അന്യവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കുകയെന്ന ലക്ഷ്യത്തിൽ ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ “വീടില്ലാത്തവർക്ക് ഒരു വീട്” എന്ന പദ്ധതിയിലൂടെ ഇടുക്കിയിലെ കാമാക്ഷിയിൽ നിർമ്മിച്ച സ്നേഹ ഭവനത്തിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഇടുക്കി എം.പി . ശ്രീ. ഡീൻ കുര്യാക്കോസ് ഈസ്റ്റർ ദിനത്തിൽ നിർവ്വഹിച്ചു. ചടങ്ങിൽ പ്രാദേശിക ജനപ്രതിനിധികൾ പങ്കെടുത്തിരുന്നു. ഡോ. എം .എസ്. സുനിൽ ഫൗണ്ടേഷൻ പ്രസ്‌തുത വീടിൻറെ നിർമ്മാണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 2 മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയതാണ് ഈ വീട്. എക്യൂമെനിക്കൽ ഫെഡറേഷൻറെ ഫെലോഷിപ് ഡിന്നർ എന്ന കൂട്ടായ്മയിലൂടെ സമാഹരിച്ച തുകയാണ് ഈ നിർമ്മാണ പ്രവർത്തനത്തിനു മുഖ്യമായും ഉപയോഗിച്ചത്. ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാവരുമോടുള്ള നന്ദി എക്യൂമെനിക്കൽ ഫെഡറേഷൻ അറിയിക്കുന്നു.
More News
-
അഴിമതിക്കെതിരെ വേറിട്ടൊരു പ്രതിഷേധം: കഴുതകൾക്ക് ‘ഗുലാബ് ജാമുൻ’ പ്ലേറ്റുകളിൽ വിളമ്പി; വീഡിയോ വൈറലായി
രാജസ്ഥാൻ: ജയ്പൂരിൽ കഴുതകൾക്ക് ഗുലാബ് ജാമുനുകൾ നൽകി അഴിമതിക്കെതിരെ നടത്തിയ വ്യത്യസ്തമായ പ്രതിഷേധത്തിൻ്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.... -
മണിപ്പൂരിൽ ജെഡിയു എംഎൽഎയുടെ വീട് ആൾക്കൂട്ടം ആക്രമിച്ചു; ഒന്നര കോടിയുടെ ആഭരണങ്ങളും 18 ലക്ഷം രൂപയും കവർന്നു
മണിപ്പൂർ: ജനതാദൾ യുണൈറ്റഡ് (ജെഡിയു) എംഎൽഎയുടെ വീട്ടിൽ ജനക്കൂട്ടം രണ്ട് മണിക്കൂറോളം അക്രമം അഴിച്ചു വിടുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം കവർന്നെടുക്കുകയും... -
മഹാരാഷ്ട്രയിൽ മഹായുതിയുടെ തിരിച്ചുവരവ്?: ആക്സിസ് മൈ ഇന്ത്യ സർവേയിൽ വൻ അട്ടിമറി
മഹാരാഷ്ട്ര അസംബ്ലി തിരഞ്ഞെടുപ്പിൽ മഹായുതിയും എംവിഎയും തമ്മിൽ ആർക്കാണ് മുൻതൂക്കം ലഭിക്കുക എന്നതുമായി ബന്ധപ്പെട്ട് ആക്സിസ് മൈ ഇന്ത്യയുടെ സർവേ ഞെട്ടിപ്പിക്കുന്ന...