ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ അലുംമ്നിയുടെ ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ഏപ്രില്‍ ഒന്നിനു പുതുതായി ചുമതലയേറ്റ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പലായ റവ.ഡോ. തോമസ് പാറത്തറയ്ക്കും, വൈസ് പ്രിന്‍സിപ്പിലായി ചുമതലയേറ്റ ഡോ. റാണി മേരി തോമസിനും വൈസ് പ്രിന്‍സിപ്പലായി തന്റെ ചുമതലയില്‍ തുടരുന്ന അസോസിയേറ്റ് പ്രൊഫസര്‍ ആന്‍ മേരിക്കും പ്രൗഡോജ്വലമായ സ്വീകരണം നല്കി.
ഏപ്രില്‍ 22-ന് (ശനി) സൂം മീറ്റിംഗിലൂടെയാണ് മേല്‍പ്പറഞ്ഞ വിശിഷ്ട വ്യക്തികളെ അഭിനന്ദിക്കുന്നതിനുള്ള സ്വീകരണ സമ്മേളനം നടന്നത്.
ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പും ഇരു കോളജുകളുടേയും രക്ഷാധികാരിയുമായ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യാതിഥിയായും, സഹായ മെത്രാനായ മാര്‍ തോമസ് തറയില്‍ സ്പെഷ്യല്‍ ഡിഗ്നിറ്റിയുമായി സൂം മീറ്റിംഗില്‍ പങ്കെടുത്തു.
ഇത്തരം മീറ്റിംഗുകള്‍ കൂടെക്കൂടെ നടത്തുകയും അങ്ങനെ കോളജുകളും അലുംമ്നിയംഗങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ആഴപ്പെടുത്തി മുന്നോട്ടു കോളേജുകളും അലുംനിയംഗങ്ങളും തമ്മില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിന് ഉപകരിക്കുമെന്ന് അഭിവന്ദ്യ പെരുന്തോട്ടം പിതാവ് തന്റെ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ താമസിക്കുകയും ജോലി ചെയ്യുകയും പ്രത്യേകിച്ച് അമേരിക്കയേപോലുള്ള രാജ്യത്തുള്ള അലുംമ്നിയംഗങ്ങള്ക്ക് എസ്.ബി കോളജിനേയും അസംപ്ഷന്‍ കോളജിനേയും വിവിധ തലങ്ങളില്‍ പല രീതികളില്‍ ഇരു കോളജുകളുടേയും വളര്‍ച്ചയിലും ഉയര്‍ച്ചയിലും ഉന്നമനത്തിലും സഹകാരികളായും ഭാഗഭാക്കുകളായും പ്രവര്‍ത്തിക്കുവാന്‍ സാധിക്കും എന്നും അതിനായി മുന്നോട്ടുവരികയും ക്രിയാത്മകമ യും പോസിറ്റീവായും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് അഭിവന്ദ്യ മാര്‍ തോമസ് തറിയില്‍ പിതാവ്തന്റെ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.
സൂം മീറ്റിംഗില്‍ ഗ്രേസ്ലിന്‍ ഫ്രാന്‍സീസ് പ്രാര്ത്ഥനാഗാനമാലപിച്ചുകൊണ്ട് സമ്മേളനം ആരംഭിച്ചു. അസംപ്ഷന്‍ അലുംമ്നിയായ ലൗലി തോമസ് സ്വാഗതം പറഞ്ഞു. ചിക്കാഗോ അലുംമ്നി ചാപ്റ്റര്‍ പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
എസ്.ബിയുടേയും അസംപ്ഷന്റേയും അഡ്മിനിസ്ട്രേറ്റീവ് ടീമംഗങ്ങളും നിരവധി അലുംമ്നി അംഗങ്ങള്‍ ചിക്കാഗോ ചാപ്റ്ററില്‍ നിന്നും ന്യൂജേഴ്സി- ന്യൂയോര്‍ക്ക് ചാപ്റ്ററില്‍ നിന്നും മീറ്റിംഗില്‍ പങ്കെടു ക്കുകയും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു. ഇരു കോളജുകളുടേയും മാനേജരായ മോണ്‍സിഞ്ഞോര്‍ റവ.ഡോ. ജയിംസ് പാലയ്ക്കല്‍, റവ.ഡോ. റെജി കുര്യന് പ്ലാന്തോട്ടം (എസ്.ബി കോളജ് പ്രിന്‍സിപ്പല്‍), ഡോ. അനിതാ ജോസ് (അസംപ്ഷന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍) ന്യൂജേഴ്സി ചാപ്റ്ററില്‍ നിന്നു ശാസ്ത്രജ്ഞനും, എസ്.ബി അലുംമ്നിയുമായ ഡോ. തോമസ് കൊളക്കോട്ട്, ചിക്കാഗോ ചാപ്റ്ററില്‍ നിന്നു എസ്.ബി അസംപ്ഷന്‍ അലുംമ്നിയായ കാര്‍മല്‍ തോമസ് എന്നിവര്‍ അസംപ്ഷന്‍ കോളജ് പുതിയ പ്രിന്‍സിപ്പ ലിനും പുതിയ വൈസ് പ്രിന്‍സിപ്പലും ചുമതലയില്‍ തുടരുന്ന വൈസ് പ്രിന്‍സിപ്പലിനും അഭിനന്ദനാശംസകള്‍ നേര്‍ന്നു.
അസംപ്ഷന്‍ കോളജ് പുതിയ പ്രിന്‍സിപ്പലായ റവ.ഡോ. തോമസ് പാറത്തറയും, പുതിയ വൈസ് പ്രിന്‍സിപ്പലായ ഡോ. റാണി തോമസും വൈസ് പ്രിന്‍സിപ്പലായി ചുമതലയില്‍ തുടരുന്ന അസോസിയേറ്റ് പ്രൊഫ. ആന്‍ മേരിയും എസ്.ബി അസംപ്ഷന്‍ അലുംമ്നി ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ തങ്ങള്‍ക്ക് നല്കിയ ഈ സ്വീകരണത്തിനും അഭിനന്ദനങ്ങള്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ ചിക്കാഗോ ചാപ്റ്ററിനും ബോര്‍ഡ് അംഗങ്ങള്‍ക്കും എല്ലാ അലുംമ്നിയംഗങ്ങള്ക്കും പ്രത്യേകിച്ച് മെറ്റിക്കുലസായി എല്ലാം ക്രമീകരിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും നേതൃത്വം കൊടുത്ത ചിക്കാഗോ അലുംമ്നി ചാപ്റ്റര്‍ പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസിനും നന്ദി പറഞ്ഞു.
ചിക്കാഗോ അലുംനി ചാപ്റ്റര്‍ സെക്രട്ടറി തോമസ് ഡീക്രോസ്സ് ഏവര്‍ക്കും നന്ദി പറഞ്ഞു. ന്യൂജേഴ്സി അലുംനി ചാപ്റ്ററില്‍നിന്നുള്ള പിന്റോ കണ്ണംമ്പള്ളി യോഗത്തില്‍ അവതാരകനായി പ്രവര്‍ത്തിച്ചു.
വിവരങ്ങള്‍ക്ക്: ആന്റണി ഫ്രാന്‍സീസ് (പ്രസിഡന്റ്) 847 219 4897, തോമസ് ഡീക്രോസ്സ് (സെക്രട്ടറി) 224 305 3789, മാത്യു ഡാനിയേല്‍ (വൈസ് പ്രസിഡന്റ്) 847 373 9941.