പാലക്കാട്: ഏപ്രിൽ 30 ഫ്രറ്റേണിറ്റി സ്ഥാപകദിനത്തോടനുബന്ധിച്ച് ജില്ലയിൽ മണ്ഡലങ്ങളിലും കാമ്പസുകളിലും പതാക ഉയർത്തുകയും പ്രവർത്തകർ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പാലക്കാട് മണ്ഡലം കമ്മിറ്റിക്കു കീഴിൽ ജില്ല ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ല സെക്രട്ടറിയേറ്റംഗം റഫീഖ് പുതുപ്പള്ളിതെരുവ് പതാക ഉയർത്തി. ഷൊർണൂർ മണ്ഡലം സെക്രട്ടറി
പി.ടി. അമീനയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ പ്രവർത്തകർ ചെർപ്പുളശ്ശേരി ഗവ. ജി.വി.എച്ച്.എസ്.എസിന് മുന്നിൽ പതാക ഉയർത്തി. ആലത്തൂരിൽ മണ്ഡലം കമ്മിറ്റിയംഗം ഷിയാദ് പതാക ഉയർത്തി. വിക്ടോറിയ കോളേജിൽ യൂണിറ്റ് സെക്രട്ടറി ഹിബ പതാക ഉയർത്തി. കാമ്പസ് യൂണിറ്റുകൾ ‘സാമൂഹിക നീതി’ സന്ദേശമുയർത്തുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. മധുരവിതരണം നടന്നു. സ്ഥാപകദിനത്തോടനുബന്ധിച്ച് വരുംദിവസങ്ങളിൽ പ്രവർത്തകർ രക്തദാനം പോലെയുള്ള സേവന പ്രവർത്തനങ്ങൾ ചെയ്യും.