കൊച്ചി: ലൈഫ്ലൈന് ഹോസ്പിറ്റലില്‍ കെയര്സ്ട്രീമിന്റെ അത്യാധുനിക മൊബൈല്‍ ഡിജിറ്റല്‍ എക്സ്-റേ ഇമേജിംഗ് സംവിധാനം കേരള ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. മധ്യതിരുവിതാംകൂറിലെ ആരോഗ്യ പരിപാലന രംഗത്തെ ഏറ്റവും വിശ്വസനീയമായ പേരുകളിലൊന്നാണ് അടൂരിലുള്ള ലൈഫ്ലൈന് ആശുപത്രി. പ്രശസ്ത ഒബ്സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റും വന്ധ്യത ചികിത്സാ വിദഗ്ധനുമായ ഡോ.എസ്.പാപ്പച്ചനാണ് ഇത് സ്ഥാപിച്ചത്.
“സമൂഹത്തിന്റെ ആവശ്യങ്ങള്‍ മൊത്തത്തില്‍ നേടിയെടുക്കാനുള്ള പ്രതിബദ്ധതയാണ് 300 കിടക്കകളുള്ള ഈ ആശുപത്രിയുടെ വിജയത്തിന്റെയും വളര്‍ച്ചയുടെയും കാരണം. ലൈഫ്ലൈന് ഹോസ്പിറ്റലില്‍ പുതുതായി സ്ഥാപിച്ച ഡി.ആര്.എക്സ്.-റെവല്യൂഷന് ഡിജിറ്റല്‍ മൊബൈല്‍ സിസ്റ്റം രോഗികള്‍ക്ക് ഫലപ്രദമായ എക്സ്-റേ ഇമേജിംഗ് നല്‍കുന്നതിന് സഹായിക്കും. ലൈഫ്ലൈന് ഹോസ്പിറ്റലില്‍ ഈ സംവിധാനം ലഭ്യമാക്കുന്നതിലൂടെ, നൂതന രോഗനിര്‍ണ്ണയത്തിനായി രോഗികള്‍ക്ക് സമയം ലാഭിക്കുക മാത്രമല്ല, മികച്ച രീതിയിൽ രോഗനിര്‍ണയം സാധ്യമാക്കാനും കഴിയും,” ലൈഫ് ലൈന്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. പാപ്പച്ചന് പറഞ്ഞു.
അടൂരിലെ ലൈഫ്ലൈന് ഹോസ്പിറ്റല്‍, ഏറ്റവും പുതിയ യു.എസ്.എഫ്.ഡി.എ. അംഗീകൃത കെയര്സ്ട്രീം ഡി.ആര്.എക്സ് – റെവല്യൂഷന് മൊബൈല്‍ എക്സ്-റേ ഇമേജിംഗ് സംവിധാനം ഉപയോഗിച്ച് സമൂഹത്തിന് ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം നല്കാന് ലക്ഷ്യമിടുന്നു. ഇത് രോഗികളില്‍ എക്സ്-റേ ഡോസ് കുറയ്ക്കുമെന്നും വേഗമേറിയതും സുരക്ഷിതവും കൃത്യവുമായ രോഗനിര്‍ണയം നല്‍കുമെന്നും എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യതിരുവിതാംകൂറിലെ പ്രമുഖ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി കെയര്സ്ട്രീം സഹകരിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഉയര്‍ന്ന തലത്തിലുള്ള സുരക്ഷിതത്വവും രോഗികള്‍ക്കുള്ള മികച്ച പരിചരണവും ആണ് ഈ ആശുപത്രിയുടെ ലക്ഷ്യം. പൂര്‍ണ്ണമായും മോട്ടറൈസ്ഡ് ആയ യു.എസ്.എഫ്.ഡി.എ. അംഗീകൃത കെയര്സ്ട്രീം ഡി.ആര്.എക്സ്.-റെവല്യൂഷന് മൊബൈല്‍ എക്സ്-റേ സിസ്റ്റം, എളുപ്പത്തിലും വേഗത്തിലും എക്സ്-റേ എടുക്കാന്‍ സഹായിക്കും, പുതുമയും നവീനത്വവുമുള്ള ചിത്രങ്ങള്‍, ബുദ്ധിമുട്ടുള്ള പൊസിഷനുകളില്‍ വേഗത്തിലുള്ള ഇമേജിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്ന മികച്ച സംവിധാനമാണ് എന്ന് കെയര്സ്ട്രീം ഇന്ത്യയുടെ സൗത്ത് ആൻഡ് ഈസ്റ്റ് റീജിയന് വൈസ് പ്രസിഡന്റ് റോണ്‍ വി. തോമസ് പറഞ്ഞു.
കെയര്സ്ട്രീമിന്റെ മൊബൈല്‍ എക്സ്-റേ ഡി.ആര്. സംവിധാനം ‘സഞ്ചരിക്കുന്ന ഒരു എക്സ്-റേ റൂം ആണ്. ഇത് വേഗത്തിലും എളുപ്പത്തിലും എക്സ്-റേ എടുക്കാൻ സഹായിക്കുന്നു. ഡി.ആര്.എക്സ്.-റെവല്യൂഷന് സിസ്റ്റത്തില്‍ ഐ.സി.യു.- വിനും പീഡിയാട്രിക് ഇമേജിംഗിനും വേണ്ടിയുള്ള സൗകര്യങ്ങളുണ്ട്. പീഡിയാട്രിക്-സെന്‍ട്രിക് അക്വിസിഷനും പ്രോസസ്സിംഗ് പാരാമീറ്ററുകളും ഉപയോഗിച്ച് ചിത്രത്തിന്റെ ഗുണനിലവാരം ഒപ്റ്റിമൈസ് ചെയ്യുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, അത് രോഗിയുടെ വലുപ്പത്തെ അടിസ്ഥാനമാക്കി ഡോസ് കുറയ്ക്കുകയും വിശദാംശങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.