ദോഹ : വിമാന ടിക്കറ്റ് നിരക്കിന്റെ പേരിൽ പ്രവാസികൾക്ക് നേരെ നടക്കുന്ന ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം പിക്ക് കൾച്ചർ ഫോറം നേതാക്കൾ നിവേദനം നൽകി. അവധിക്കാലങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തി വിമാന ചാർജ് നിയന്ത്രിക്കാൻ സംവിധാനം ഉണ്ടാകണമെന്നും, വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ വിമാന കമ്പനികളുടെ നിരക്ക് നിയന്ത്രിക്കാൻ പാർലിമെന്റിൽ നിയമനിർമാണം നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സാധാരണ വിമാന നിരക്കുകളിൽ നിന്നും വിഭിന്നമായി വേനൽ അവധിക്കാലത്തും ആഘോഷ സമയങ്ങളിലും 3 ഇരട്ടിയോളം ചാർജാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ വരവിന്റെ തോതനുസരിച്ച് അതത് രാജ്യങ്ങളിലേക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കൾച്ചർ ഫോറം സംസ്ഥാന പ്രസിഡണ്ട് മുനീഷ് എ. സി, ജനറൽ സെക്രട്ടറി താഹസീൻ അമീൻ, ട്രഷറർ എ ആർ. അബ്ദുൽ ഗഫൂർ, സെക്രട്ടറി അഹമ്മദ് ഷാഫി ഷാഫി, സംസ്ഥാന സമിതിംഗം ഷെരീഫ് തിരൂർ എന്നിവർ ചേർന്നാണ് അടൂർ പ്രകാശം നിവേദനം കൈമാറിയത്.
More News
-
ശബരിമലയിൽ വിതരണം ചെയ്ത ഉണ്ണിയപ്പത്തില്‍ പൂപ്പൽ പിടിച്ചത് മഴയും ഈര്‍പ്പവും കാരണമാണെന്ന് ദേവസ്വം ബോര്‍ഡ്; വിഷയം ഗൗരവതരമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ വിതരണം ചെയ്ത ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയത് ഗൗരവമായ വിഷയമാണെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. പൂപ്പൽ പിടിച്ച ഉണ്ണിയപ്പത്തിന്റെ... -
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റു ചെയ്തു
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിനിമാ സീരിയൽ നടനും അദ്ധ്യാപകനുമായ വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിലായി.... -
പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: സഹപാഠികളായ മൂന്നു പെണ്‍കുട്ടികളെ അറസ്റ്റു ചെയ്തു
പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സഹപാഠികളായ മൂന്നു പെണ്‍കുട്ടികളെ പോലീസ് അറസ്തു ചെയ്തു. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി...