‘ഛത്രപതി’ ജൂലൈ 2 നു മന്ത്ര കൺവെൻഷനിലൂടെ അരങ്ങിലേക്ക്

മറാഠ സാമ്രാജ്യത്തിന്റെ ഛത്രപതി ശിവാജി എന്ന ചരിത്ര പുരുഷന്റെ ജീവിതത്തിലേക്കും പോരാട്ട വീര്യത്തിലേക്കും വെളിച്ചം വീശുന്ന ‘ഛത്രപതി’ ജൂലൈ 2 നു ഹ്യുസ്റ്റണിൽ നടക്കുന്ന മന്ത്ര കൺവെൻഷനിലൂടെ അരങ്ങിലേക്ക് എത്തുന്നു. അമേരിക്കയിലെ കലാരംഗത്തു വിവിധ മേഖലകളിൽ ആയി വ്യക്തി മുദ്ര പതിപ്പിച്ച ശബരിനാഥ് നായർ ആണ് സംവിധാനം. മുൻപ് നിരവധി നാടകങ്ങൾ തികഞ്ഞ കൈയടക്കത്തോടെ വേദിയിൽ എത്തിച്ച ശബരിയുടെ കലാ ജീവിതത്തിൽ മറ്റൊരു പൊൻ തൂവൽ ആയിത്തീരും ഛത്രപതി’ എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

നിരവധി നാടകങ്ങളിലൂടെ അഭിനയ സിദ്ധി തെളിയിച്ച കൃഷ്ണരാജ് മോഹനൻ, വൽസ തോപ്പിൽ, സ്മിത ഹരിദാസ് തുടങ്ങി നാല്പതോളം അഭിനേതാക്കൾ, പതിനഞ്ചു നർത്തകർ, കലാ മേനോൻ, സുധാകർ പിള്ള തുടങ്ങി അണിയറയിലും മറ്റുമായി ഇരുപതോളം ക്രൂ മെംബേർസ് അങ്ങനെ വലിയ ഒരു കൂട്ടായ്മയാണ് “ ഛത്രപതി “ രംഗത്ത് അവതരിപ്പിക്കുന്നത് . ചരിത്രത്തിന്റെ താളുകളിൽ സുവർണ്ണ ലിപികളിൽ ആലേഖനം ചെയ്തിരിക്കുന്ന “ ശിവാജി ഭോസ്‌ലേ “ എന്ന വീര പുരുഷന്റെ സാമ്രാജ്യത്ത ശക്തികളോടുള്ള ചെറുത്തു നിൽപ്പിന്റെയൂം അചഞ്ചലമായ ദേശ സ്‌നേഹത്തിന്റെയും ജീവിത കഥ, ഭാരത ഘണ്ഡത്തിലെ തുലനം ചാർത്താൻ കഴിയാത്ത ധീരമായ ഒരു കൈയൊപ്പാണ്. അതിൽ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ ചില പരിച്ഛേദങ്ങൾ കൂടി കൂട്ടിയിണക്കിയാണ് “ ഛത്രപതി “ വേദിയിൽ എത്തുന്നത്. “തീയറ്റർ ജി ന്യൂയോർക് “ നാളിതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും വലുതും എട്ടാമത്തെയും നിർമാണം ആണ് “ ഛത്രപതി “ .അത്യാധുനിക സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ രംഗത്ത് അവതരിപ്പിക്കുന്ന ഈ മ്യൂസിക്കൽ ഡാൻസ് ഡ്രാമ ആസ്വാദനത്തിൽ ഒരു വിസ്മയമായി മാറും .

ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലിൽ ജൂലൈ 1 മുതൽ 4 വരെ നടക്കുന്ന കൺവെൻഷനിൽ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഛത്രപതി .

Print Friendly, PDF & Email

Leave a Comment

More News