കുട്ടനാടിന്റെ ആവേശവും ആറന്മുളയുടെ പ്രൌഡിയും, പായിപ്പടിന്റെ മനോഹാരിതയും കൂട്ടിയിണക്കിയ കേരളത്തിന് വെളിയില്‍ നടക്കുന്ന ഏക വള്ളംകളിയാണ് കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി USA യിലെയും കാനഡയിലെയും പ്രമുഖ ടീമുകള്‍ മത്സരിക്കുന്ന ഈ വള്ളംകളിയെ കാനഡയിലെ ബ്രാംപ്ടന്‍ നഗരം അതിന്റെ സ്വന്തം ഉത്സവമാക്കി ഏറ്റെടുത്തിരിക്കുന്നു. സിറ്റി മേയറുടെയും പോലീസിന്റെയും ഫയര്‍ ഫോര്‍സിന്റെയും ഉള്‍പ്പെടെ എം പി മാര്‍ എം പി പി മാരുടെയും മന്ത്രിമാരുടെയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സമൂഹങ്ങളുടെയും ടീംമുകള്‍ മത്സര്‍ത്തിന് മാറ്റുരക്കുന്ന ഈ വള്ളംകളി ഏതൊരു മലയാളിക്കും അഭിമാനകരമാണ്
കാനഡയിലെ ലണ്ടനിലെ പ്രശസ്ത് മലയാളി സംഘടനയായ ലണ്ടന്‍ ഒന്‍റാരിയൊ മലയാളി അസോസിയേഷന്‍ LOMA കനേഡിയന്‍ നെഹ്രു ട്രോഫിക്ക് ഇക്കഴിഞ്ഞ ദിവസി വമ്പിച്ച സ്വീകരണം നല്‍കി. ലോമായുടെ പ്രസിഡെന്‍റ് Lino Joseph ന്റെ നേതൃത്വംത്തിൽ കനേഡിയന്‍ നെഹ്രു ട്രോഫ്യ്ക്ക് ലണ്ടനില്‍ വമ്പിച്ച സ്വീകരണം ആണ് ഒരുക്കിയിയത്.പത്മശ്രീ ഡോ എം എ യൂസഫലി പ്രചോരണ ഉത്ഘാടനം നിര്‍വഹിച്ച ഈ വര്‍ഷത്തെ വള്ളംകളിയുടെ പതാക പ്രചാരണ യാഥയാണ് ബ്രാംപ്ടന്‍ മലയാളി സമാജം പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനത്തിന്റെ നേടൃത്വത്തില്‍ ലണ്ടന്‍ പട്ടണത്തെ ആവേത്തില്‍ ആക്കികൊണ്ട് എത്തിച്ചേര്‍ന്നത്. സമാജം ജെനറല്‍ സെക്രട്ടറി ബിനൂ ജോഷ്വ , ട്രഷറര്‍ ഷിബു ചെറിയാന്‍, ഓര്‍ഗണിസിങ് സെക്രട്ടറി യോഗേഷ് ഗോപകുമാര്‍ , സെക്രട്ടറിമാരായ അരുണ്‍ ശിവരാമന്‍, ജിതിന്‍ പുതെന്‍വീട്ടില്‍ എന്നിവരുടെ നേടൃര്‍ത്വത്തില്‍ ആണ് പതാക യും ട്രോഫിയും വഹിച്ചുകൊണ്ടുള്ള പ്രചാരണയാഥാ എത്തിച്ചേര്‍ന്നത് .
ലണ്ടന്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡെന്‍റ് ലിനോ ജോസെഫ്, സെക്രട്ടറി ജയില് ജേക്കബ് തുടങ്ങിയ ലോമാ നേതാക്കള്‍ അപ്ര്‍പ്പോ വിളികളുമായി കനേഡിയന്‍ നെഹ്രുട്രോഫിയെ സ്വീകരിച്ചു. പ്രസിഡെന്‍റ് ലിനോ ജോസെഫ് സ്വാഗതം അര്‍പ്പിച്ചു . ബ്രപ്റ്റണ്‍ മലയാളി സമാജവും ലോമായും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കാന്‍ ഈ സ്വീകരണം ഇടയാക്കാട്ടെ എന്നു അദ്ദേഹം ആശംസിച്ചു.
പതിമൂന്നാമത് കനേഡിയന്‍ നെഹ്രു ട്രോഫിക്കു ലോമാ നല്കിയ സ്വീകരണത്തില്‍ ബ്രാംപ്ടന്‍ മലയാളി സമാജത്തിനുള്ള നന്ദി പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനം രേഖപ്പെടുത്തി. രണ്ടു പ്രസ്ഥാനങ്ങും തമ്മിലുള്ള ബന്ധത്തില്‍ ഇതൊരു പുത്തന്‍ ചുവടു വെയ്പ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ വള്ളംകളി ഒരു വന്‍ വിജയമായിരിക്കുമെന്നും ലോമായുടെയും ലണ്ടന്‍ മലയാളികളുടെയും പൂര്‍ണ്ണ സഹകരണം തുടര്‍ന്നും ഉണ്ടായിരിക്കണം എന്നും അദ്ദേഹം ആശംസിച്ചു.
ലോമായുടെ സെക്രട്ടറി ജിൽ ജേക്കബ് കനേഡിയൻ നെഹ്റുട്രോഫിക്ക് ആശംസകള് അര്പ്പിച്ചു ബി എം എസ് ജെററല്‍ സെക്രട്ടറി ബിന് ജോഷ്വ നന്ദി രേഖപ്പെടുത്തി. ഷിബു ചെറിയാൻ, അരുൺ ശിവരാമന് തുടഞ്ഞിയവർ സംസാരിച്ചു.