ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിക്ക് ശക്തമായ നേതൃനിര

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയ്ക്ക് (എഫ് പി എംസി) പുതിയ നേതൃനിര (2023-25) നിലവിൽ വന്നു.

2023- 25 വർഷത്തേക്ക് ഈ സംഘടനയുടെ ഭാരവാഹികളായി സന്തോഷ് ഐപ്പിനെ പ്രസിഡന്റായും റോയ് മാത്യുവിനെ സെക്രട്ടറിയായും ഷാജിമോൻ ഇടിക്കുളയെ ട്രഷററായും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ : ജോഷി മാത്യു (വൈസ് പ്രസിഡണ്ട്) ബ്രൂണോ കൊറെയ (ജോയിന്റ് സെക്രട്ടറി) ഷാജു വര്ഗീസ് (ജോയിന്റ് ട്രഷറർ) എക്സിക്യൂട്ടീവ് അംഗങ്ങളായി ജോർജ് കൊച്ചുമ്മൻ, രാജൻ യോഹന്നാൻ, ബൈജു കുഞ്ഞുമോൻ, മാത്യു ആന്റണി, ഉണ്ണി മണപ്പുറത്ത് , നിതാ മാത്യു ജോസഫ് , ജയശ്രീ സജി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖരാണ് സംഘടനയെ നയിക്കുന്നത്.

കഴിഞ്ഞ 15 വർഷമായി പെയർലാൻഡ് സിറ്റിയിലും ഹൂസ്റ്റണിലും തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടന 2018 ൽ കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഹൂസ്റ്റണിലെ “ഹാർവി” ചുഴലിക്കാറ്റിന് ശേഷമുണ്ടായ ദുരിതാശ്വാസ പ്രവർത്തങ്ങളിലും സംഘടന മുൻ നിരയിൽ ഉണ്ടായിരുന്നു.കോവിഡ് കാലത്ത് അമേരിക്കയിലും കേരളത്തിലും നടത്തിയ പ്രവർത്തനങ്ങളും ജന ശ്രദ്ധ പിടിച്ചു പറ്റി. ഈ കാലയളവിൽ മുൻ പ്രസിഡന്റുമാരായ സന്തോഷ് ഐപ്പ്, എബ്രഹാം തോമസ് ( ബിജു), ജോമോൻ ഇടയാടി എന്നിവർ സംഘടനയ്ക്ക് ശക്തമായ നേതൃത്വം നൽകി

2008 ൽ പെയര്ലണ്ടിലെ ഒരു സബ് ഡിവിഷനിൽ താമസിച്ചിരുന്ന മലയാളി കുടുംബങ്ങൾ ഒന്നിച്ചു ചേർന്ന് വളരെ ചെറിയ രൂപത്തിൽ ആരംഭിച്ച കൂട്ടായ്‌മയാണ്‌ പിന്നീട് ഫ്രണ്ട് ഓഫ് പെയര്ലന്ഡ് മലയാളി കമ്മ്യൂണിറ്റി എന്ന സംഘടനയായി രൂപാന്തരപ്പെട്ടത്. ഇപ്പോൾ 200 ൽ പരം കുടുംബങ്ങൾ സംഘടനയിൽ അംഗങ്ങളായുണ്ട്.

പെയർലാൻഡ് എന്ന നഗരത്തിൽ വികസനം നടന്നുകൊണ്ടിരിക്കുന്ന സമയത്തു ധാരാളം മലയാളി കുടുംബങ്ങൾ പെയർലണ്ടിലേക്കു താമസത്തിനായി എത്തി.

കേരളത്തിന്റെ പല പ്രദേശങ്ങളിൽ നിന്നും നിന്ന് വന്നവരും വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരുമായാ ഇവർ ഒരു കൂട്ടായ്മയായി ഒരു സംഘടനയുടെ കീഴിൽ നമ്മുടെ കൊച്ചു കേരളത്തിന്റെ തനതായ സംസ്കാരത്തിൽ ഒന്നിച്ചു പ്രവർത്തിച്ചു വരുന്നു. ജാതി മത വർഗീയ ശക്തികൾ കൊടികുത്തി വാഴുന്ന ഈ സന്ദർഭത്തിൽ, ഇതിനെല്ലാം ഉപരിയായി കേരളത്തിന്റെ സംസ്കാരം ഉയർത്തിപ്പിടിച്ചു എല്ലവരെയും ഓർമിച്ചു ചേർത്ത് നിർത്തി ഒരുപോലെ മുന്നോട്ടു നയിക്കുന്ന ശക്തമായ നേതൃത്വമാണ് എന്നും ഈ സംഘടനയ്ക്ക് ഉണ്ടായിട്ടുള്ളത്.

പെയർലണ്ടിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങൾക്ക് ഏതൊരു അവസരത്തിലും ഇപ്പോഴും ഈ സംഘടനയും ഇതിലെ അംഗങ്ങളും കൂടെയുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ ഉറപ്പു നൽകി.

കൂടാതെ പുതിയ തലമുറയ്ക്ക് നമ്മുടെ സാംസ്‌കാരിക പൈതൃകം പകർന്നുകൊടുക്കുന്നതിനു ഈ സംഘടന എന്നും മുന്നിലാണ്. ജീവകാരുണ്യ പ്രവർത്തനരംഗത്തും സംഘടന സജീവമാണ്.

ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 16 നു ശനിയാഴ്ച ഉച്ചയ്ക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയതോട് ചേർന്നുള്ള ഹാളിൽ വച്ച് വിപുലമായ പരിപാടികളോട് കൂടി ആഘോഷിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News