ടെന്നസി:ടെന്നസിയിൽ ഈ ആഴ്ച പരിശോധനാ മുറിയിൽ വെച്ച് ഫിസിഷ്യൻ ബെഞ്ചമിൻ മൗക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി 29 കാരനായ ലാറി പിക്കൻസെയാണെന്ന് ടെന്നസി പോലീസുകാർ തിരിച്ചറിഞ്ഞു.
ഫസ്റ്റ് ഡിഗ്രി കൊലപാതകം, ക്രൂരമായ ആക്രമണം എന്നീ കുറ്റങ്ങളാണ് പിക്കൻസ് ഇപ്പോൾ നേരിടുന്നത്. മണിക്കൂറുകളോളം മൗക്കിന്റെ ഓർത്തോപീഡിക്സ് ഓഫീസിനുള്ളിൽ കാത്തുനിന്ന ശേഷം പരിശോധനാ മുറിയിലേക്ക് അതിക്രമിച്ച് കയറി, ഉച്ചകഴിഞ്ഞ് 2:30 ഓടെ ഡോക്ടറെ വെടിവെച്ച് കൊന്നുവെന്നാണ് പ്രതിക്കെതിരെയുള്ള ആരോപണം
കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള വിശദാംശങ്ങൾ പൂർണമായും ലഭ്യമല്ലെങ്കിലും മെംഫിസിന് പടിഞ്ഞാറ് 30 മൈൽ അകലെയുള്ള 50,000 നഗരമായ കോളിയർവില്ലിലെ പോലീസ് ഇതുവരെ കൊലപാതകത്തിനാസ്പദമായ കാരണങ്ങൾ പുറത്തുവിട്ടിട്ടില്ല.
അഞ്ച് മിനിറ്റിനുള്ളിൽ മൌക്കിനു അത്യാവശ്യ ചികിത്സ നൽകിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ലെന്നു ചീഫ് ഡെയ്ൽ ലെയ്ൻ പറഞ്ഞു. വെടിയുതിർത്ത ശേഷം പിക്കൻസ് കെട്ടിടത്തിന് പുറത്തേക്ക് ഓടി . മൌക്കിന്റെ ഓഫീസിന് പുറത്ത് വെച്ച് പ്രതിയെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തപ്പോൾ പിക്കൻസ് കൈത്തോക്ക് കൈവശം വെച്ചിരുന്നുവെന്ന് ലെയ്ൻ പറഞ്ഞു.
പ്രതിയുടെ ഉദ്ദേശ്യത്തെ കുറിച്ച് പോലീസുകാർ മൗനം പാലിക്കുന്നുണ്ടെങ്കിലും, ഷൂട്ടർ ഒരാഴ്ചയിലേറെയായി ക്ലിനിക്ക് ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്
43 കാരനായ മൗക്ക് രണ്ട് കുട്ടികളുഡി പിതാവാണ് , ചൊവ്വാഴ്ച കാംബെൽ ക്ലിനിക്ക് ഓർത്തോപീഡിക്സ് മൗക്കാണ് കൊല്ലപ്പെട്ട ഡോക്ടറെന്ന് തിരിച്ചറിഞ്ഞതോടെ ആദരാഞ്ജലികളുടെ പ്രവാഹമായിരുന്നു . ടെന്നസി-മെംഫിസ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ സ്കൂളിൽ ബിരുദം നേടിയ അദ്ദേഹം കഴിഞ്ഞ ആറ് വർഷമായി കൈമുട്ട്, കൈ, കൈത്തണ്ട ശസ്ത്രക്രിയകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ടു
രോഗികളെ ഫിസിഷ്യന്മാരുമായി സമ്പർക്കം പുലർത്തുന്ന ദേശീയ ആരോഗ്യ സംരക്ഷണ ഗവേഷണ ഏജൻസിയായ കാസിൽ കൊണോലി കഴിഞ്ഞ മാസം, മെംഫിസിലെ 2023 ലെ മികച്ച ഡോക്ടറായി മൗക്കിനെ തിരഞ്ഞെടുത്തിരുന്നു .