മയാമി: കേരള മുൻ മുഖ്യമന്ത്രിയും , ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാട് ലോകമെങ്ങുമുള്ള മലയാളികൾക്ക് തീരാനഷ്ടമാണെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രവർത്തന വീഥിയിൽ എന്നും സ്നേഹപൂർവമായ സൗഹൃദബന്ധം സൂക്ഷിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അനുശോചന യോഗം അനുസ്മരിച്ചു. 2013 ലും , 2019 ലും ഇന്ത്യ പ്രസ് ക്ലബ്ബിന്റെ അഭിമാന പദ്ധതിയായ മാധ്യമശ്രീ പുരസ്കാര സമർപ്പണം നടത്തിയത് ഉമ്മൻ ചാണ്ടിയായിരുന്നു,
നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോയിന്റ് സെക്രട്ടറി സുധ പ്ലക്കാട്ട്, ജോയിന്റ് ട്രഷറർ ജോയ് തുമ്പമൺ എന്നിവരും അനുശോചനം രേഖപ്പെടുത്തി.
ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി നാളെ ( 7/ 19 / 2023 ) ബുധനാഴ്ച വൈകീട്ട് 8 മണിക്ക് (EST) അമേരിക്കയിലെ വിവിധ സാംസ്കാരിക -സാമൂഹിക-രാഷ്ട്രീയ സംഘടനകളെ ഉൾപ്പെടുത്തി ഇന്ത്യ പ്രസ് ക്ലബ് zoom ൽ അനുശോചന യോഗം സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.