മസ്കറ്റ് ( ഡാളസ്): ജൂലൈ 21 വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച് വാർഷിക കൺവെൻഷന്റെ പ്രഥമ ദിന യോഗം മസ്കറ്റ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ ആരംഭിച്ചു.വെള്ളിയാഴ്ച വൈകീട്ട് 6 :30 നു ചർച് ഗായക സംഘത്തിന്റെ ഗാനാലാപനത്തിനുശേഷം എം എം വര്ഗീസ് മധ്യസ്ഥ പ്രാർത്ഥനക്കു നേത്ര്വത്വം നൽകി . ഇടവക സെക്രട്ടറി തോമസ് മാത്യു സ്വാഗതമാശംസിച്ചു.റവ ഷൈജു സി ജോയ്(വികാരി) ആമുഖ പ്രസംഗം നടത്തി . കഴിഞ്ഞ മുപ്പത്തിയഞ്ചു വര്ഷം ഇടവകയെ ആത്മീയ വളർച്ചയിലേക്ക് നയിക്കുന്നതിന് ഓരോ വർഷത്തെയും കൺവെൻഷൻ മുഖാന്തിരമായിട്ടുണ്ടെന്നു അച്ചൻ പറഞ്ഞു.തുടർന്ന് അശ്വിൻ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു .
റവ ഡോ ഈപ്പൻ വര്ഗീസ് റോമാർക്കെഴുതിയ ലേഖനം ഒന്നാം അധ്യായം ഒന്ന് മുതൽ പതിനേഴു വരെയുള്ള വാക്യങ്ങളെ ആധാരമാക്കി സുവിശേഷം ,ദൈവശക്തി ,രക്ഷ എന്നീ വിഷയങ്ങളെ കുറിച്ചു മുഖ്യ പ്രസംഗം നടത്തി.നാം ഓരോരുത്തരും ദൈവത്തിന്റെ ശുശ്രുഷകരായിരിക്കണമെന്നും,കർത്താവിന്റെ ദാസന്മാർ ദാസിമാർ ആയിരിക്കുകയെന്നത് കർത്താവിനാൽ നിയന്ത്രിക്കപ്പെടുക എന്നതാണെന്ന് നാം മനസിലാക്കണമെന്നു പൗലോസ് അപ്പോസ്തലന്റെ ജീവിതത്തെ ആസ്പദമാക്കി അച്ചൻ പറഞ്ഞു. “നിങ്ങൾ എല്ലാവരും എനിക്ക് കടംപെട്ടവരാണ് ഞാൻ ആർക്കും കടംപെട്ടവനല്ല” എന്ന ഏറ്റവും അപകടമായ മനോഭാവം സമൂഹത്തിൽ വളർന്നുവരുന്നുവെന്നത് നാം വിസ്മരിക്കരുതെന്നും അച്ചൻ ചൂണ്ടിക്കാട്ടി .സ്വയം തകർന്നുകൊണ്ടിരിക്കുന്ന, സ്വയം നശിപ്പിക്കപ്പെടുന്ന ഒരു സമൂഹമാണ് നമ്മുക്ക് ചുറ്റുമുള്ളത് സഭകളും ഇടവകകളും സമൂഹവും യുവജനങ്ങളെ മുറിവേൽപ്പിക്കുന്ന അവസ്ഥയിലാണെന്നും അതുകൊണ്ടുതന്നെയാണ് യുവജനങ്ങൾ സഭകളിൽനിന്നും ഇടവകകളിൽ നിന്നും അകന്നുപോയികൊണ്ടിരിക്കുന്നതെന്നും അച്ചൻ പറഞ്ഞു.സ്നേഹത്തിന്റെ മാസ്മരീക വലയത്തിൽ ചേർത്തണ്ക്കുക എന്നത് മാത്രമേ ഇവരെ വീണ്ടെടുക്കുവാനുള്ള ഏക മാർഗമെന്നും അച്ചൻ ഉധബോധിപ്പിച്ചു.
ഡാളസ് മാർത്തോമാ ചർച്ച അസിസ്റ്റന്റ് വികാരി റവ എബ്രഹാം തോമസ് അച്ചൻ, സി എസ് ഐ ചർച്ച വികാരി രാജീവ് സുകു അച്ചൻ എന്നിവർ സമാപന പ്രാർത്ഥന നടത്തി..
ശനിയാഴ്ച രാത്രി 6 30 മുതൽ 8 :30 വരെയും ഞായറാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനക്കുശേഷം ഇടവകദിനാഘോഷവും തുടർന്നു കൺവെൻഷന്റെ കടശ്ശി യോഗവും ഉണ്ടായിരിക്കുമെന്ന് റെവ ഷൈജു സി ജോയ്(വികാരി),സെക്രട്ടറി തോമസ് മാത്യു എന്നിവർ അറിയിച്ചു. വെരി റവ ഡോ: സി കെ മാത്യു അച്ചന്റെ ആശീർവാദത്തിനു ശേഷം യോഗം സമാപിച്ചു