തിരൂർ: ഓരോ ദിവസവും ഭീകരമായ വംശഹത്യകൾ പെരുകുന്ന ഇന്ത്യയിൽ ഹിന്ദുത്വ ഭീകരരുടെ വംശഹത്യകൾക്കെതിരെ പോരാട്ടങ്ങൾ കനക്കേണ്ട സമയമായിരിക്കുന്ന എന്ന് *ഫ്രറ്റേണിറ്റി മൂവ്മെന്റ്*. മണിപ്പൂർ, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കിരാതമായ അതിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴും ഇന്ത്യയുടെ തെരുവുകൾ നിശബ്ദമാണ്. പൗരത്വ സമര പോരാട്ടങ്ങളെ പോലെ തെരുവുകൾ ഉണരട്ടെ എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ പറഞ്ഞു.
ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിയാന, മണിപ്പൂർ , മഹാരാഷ്ട്ര ഹിന്ദുത്വ ഭീകരതയ്ക്കെതിരെ എന്ന തലക്കെട്ടിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു.
മാർച്ച് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ ഉദ്ഘാടനം നിർവഹിച്ചു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ അദ്ധ്യക്ഷത വഹിച്ചു. വെൽഫയർ പാർട്ടി തിരൂർ മണ്ഡലം പ്രസിഡന്റ് റഷീദ് രണ്ടത്താണി പരിപാടിക്ക് ആശംസകൾ അർപ്പിക്കുകയും ജില്ലാ വൈസ് പ്രസിഡന്റ് ഷാറൂൻ അഹ്മദ് സമാപനവും നിർവഹിച്ചു.
മാർച്ചിന് ഫ്രറ്റേണിറ്റി മണ്ഡലം നേതാക്കളായ ഫിദാ കോട്ട്, നാജിൻ വഹാബ്, ഷാഹിദ് ഇബ്രാഹിം, സിയാദ്, ഫാദിൽ തിരൂർ എന്നിവർ നേതൃത്വം നൽകി.