എഡ്‌മിന്റൺ : പത്തനംതിട്ട പുത്തൻപീടിക വലിയവീട്ടിൽ ജോർജ് ഗീവർഗീസ് (കുഞ്ഞുമോനച്ചായൻ) എഡ്മിന്റണിൽ നിര്യാതനായി. പരേതൻ വലിയവീട്ടിൽ അന്തരിച്ച ഗീവർഗീസ് ഉണ്ണൂണ്ണിയുടെയും കുഞ്ഞമ്മ ഉണ്ണൂണ്ണിയുടെയും മകനാണ്. മിനി ഗീവർഗീസ് ആണ് ഭാര്യ. പരേതൻ പത്തനംതിട്ട പുത്തൻപീടിക സെയിന്റ് മേരീസ് ഓർത്തോക്സ് വലിയപള്ളി ഇടവക അംഗമാണ്.
മക്കൾ: ദീപ്തി (പ്രശാന്ത്), വിനു (ഷേബാ), സുനിത.
കൊച്ചുമക്കൾ: അലിയ, സക്കായി .
സഹോദരങ്ങൾ: പൊന്നമ്മ, പരേതയായ കുഞ്ഞൂഞ്ഞമ്മ, കുഞ്ഞുമോൾ, ബാബു വർഗീസ്.
പൊതുദർശനം: ഓഗസ്റ്റ് 13 ഞായറാഴ്ച വൈകീട്ട് 4:00 മുതല്‍ 7.00 വരെ (MST) Westlawn Funeral Home & Cemetery (16310 ,Stoney Plain Road , Edmonton T5P 4A6).
സംസ്കാര ശുശ്രൂഷ: ഓഗസ്റ്റ് 13 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് (MST) മുതൽ എഡ്‌മിന്റൺ സെയിന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ ആരംഭിക്കുന്നതും, തുടർന്ന് സംസ്കാരം Westlawn Funeral Home & Cemetery യിൽ നടക്കുന്നതുമായിരിക്കും.
പരേതൻ മലങ്കര ഓർത്തോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗമായി 2012 മുതൽ 2017 വരേയും, സഭാ മാനേജിങ് കമ്മിറ്റി അംഗമായി 2017 മുതൽ 2022 വരേയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
മലങ്കര സഭയുടെ അമേരിക്കൻ ഭദ്രാസനത്തിന്റെ വളർച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ജോർജ് ഗീവർഗീസ്. അദ്ദേഹത്തിൻറെ വേർപാടിൽ അമേരിക്കൻ ഭദ്രാസനം അനുശോചനം രേഖപ്പെടുത്തി.