ഷിക്കാഗോ: ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും പൂവട്ടികളും പൂക്കളങ്ങളുമായി ഏഴാം കടലിനിക്കരെ ചിക്കാഗോ ഗീതാമണ്ഡലത്തിൽ ഓഗസ്റ്റ് 26 ന് ഓണാഘോഷം…എല്ലാവരെയും ഗീതാമണ്ഡലത്തിലേക്ക് സ്വാഗതം ചെയ്യുന്നു
പുതിയ തലമുറയ്ക്ക് കേരള പൈതൃക സമ്പത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാനും, കൂട്ടു കുടുംബങ്ങളിലെ ഓണം എങ്ങനെ ആയിരുന്നു എന്ന് കാണിച്ചുകൊടുക്കുവാനും അതോടൊപ്പം ഓണത്തേയും,കേരളത്തെ പറ്റിയും കൂടുതൽ അറിവുകൾ പകർന്ന് നൽക്കുവാനായി ഓഗസ്റ്റ് 26 നു രാവിലെ 10 മുതൽ ഈ വർഷത്തെ ഓണാഘോഷം ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്നു.
ഒത്തൊരുമയിലൂടെ കൈവരുന്ന ആഹ്ളാദത്തിന്റെ അലയൊലിയാണ് ഓരോ ആര്‍പ്പുവിളിയിലും ഊഞ്ഞാല്‍പ്പാട്ടിലും മുഴങ്ങിക്കേള്‍ക്കുന്നത്. ഉയര്‍ച്ചതാഴ്ചകളില്ലാതെ ഒന്നുപോലെ ഏവരേയും കാണാനും അതിലൂടെ ജീവിതത്തിന്റെ നവരസങ്ങളെ ആസ്വദിക്കാൻ ഓരോ ഓണസദ്യയും നമ്മെ പഠിപ്പിക്കുന്നു. അതെ, ഈ ഓണത്തിന് ചിക്കാഗോ ഗീതാമണ്ഡലത്തിൽ പൂക്കളവും ഓണക്കോടിയും വിഭവസമൃദ്ധമായ സദ്യയും വൈവിധ്യമാര്‍ന്ന ഓണക്കളികളുമൊരുക്കി സമത്വത്തിന്റേയും സത്യനന്മകളുടേയും ഈ മഹോത്സവത്തെ നമ്മുക്ക് അത്യാഹ്ളാദപൂര്‍വ്വം വരവേൽക്കാം.
നമ്മുടെ പൈതൃകത്തിലേക്ക് മടങ്ങുവാൻ, നമ്മുടെ സംസ്കൃതി അടുത്ത തലമുറയിലേക്കു പകരുവാൻ, നിങ്ങളെ ഓരോരുത്തരെയും ഓഗസ്റ്റ് 26ന് ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു.