ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ സ്വാതന്ത്ര്യദിനാഘോഷം പൗരസമിതിയുടെ നിറസാന്നിധ്യത്തില്‍ ചിക്കാഗോയില്‍ വച്ച് നടത്തപ്പെട്ടു.
സെക്രട്ടറി ടോബിന്‍ മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് സന്തോഷ് നായര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഏവരും പങ്കുചേര്‍ന്നു. പ്രസിഡന്റിന്റെ അധ്യക്ഷ പ്രസംഗത്തില്‍ ആദരണീയനായ ഉമ്മന്‍ചാണ്ടി സാറിന്റെ വേര്‍പാടില്‍ വീണ്ടും ദുഖം രേഖപ്പെടുത്തുകയും, മണിപ്പൂര്‍ കലാപത്തെ അപലപിക്കുകയും സര്‍ക്കാര്‍ ഉടനടി പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്നും, ഏകീകൃത സിവില്‍കോഡ് ഭാരതത്തിന്റെ മതേതര വ്യവസ്ഥയ്ക്ക് യോജിച്ചതല്ലെന്നും പറഞ്ഞു. അതോടൊപ്പം ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയും ചെയ്തു.
ഐ.ഒ.സി കേരള ഘടകം ചെയര്‍മാന്‍ തോമസ് മാത്യു ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയും, മണിപ്പൂര്‍ കലാപത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ധീര ജവാന്മാരുടേയും സാധാരണ ജനങ്ങളുടേയും വിയര്‍പ്പിന്റെ വിലയാണ് ഇന്നു നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം. അതിനെ ദുരുപയോഗം ചെയ്യാതെ പരസ്പര സ്‌നേഹത്തോടും ഐക്യത്തോടും കൂടി നാമേവരും ജീവിതം മുന്നോട്ട് നയിക്കണമെന്ന് ഐ.ഒ.സി കേരള എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രത്യേകം ഏവരേയും ഓര്‍മ്മിപ്പിച്ചു.
കൂടാതെ തദവസരത്തില്‍ ജോര്‍ജ് പണിക്കര്‍, മനോജ് കോട്ടപ്പുറം, ഹെറാള്‍ഡ് ഫിഗുരേദോ, ജോര്‍ജ് മാത്യു, സണ്ണി വള്ളിക്കളം, ആന്റോ കവലയ്ക്കല്‍, സുനീന ചാക്കോ, സൂസന്‍ ചാക്കോ, സെബാസ്റ്റ്യന്‍ വാഴപ്പറമ്പില്‍, ജോസ് കല്ലിടുക്കില്‍, ബിജി ഇടാട്ട്, ഷിബു അഗസ്റ്റിന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജോസി കുരിശിങ്കല്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. അച്ചന്‍കുഞ്ഞ് ചടങ്ങില്‍ എം.സിയായിരുന്നു.