ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി സെപ്റ്റംബർ 2, ശനിയാഴ്ച 10:30 ന് എം. ജി. ഹാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.
ഓർമ്മിക്കാനും ഓർമ്മകൾ പങ്കുവേക്കാനുമുള്ളതാണല്ലോ ഓരോ ഓണവും. അതിരു കടന്നും അഴകടൽ കടന്നുംവന്ന നമ്മുടെ സമൂഹം അത്തപ്പത്തോണത്തിൻ പൂവിളികൾക്കൊപ്പം ആഘോഷത്തിനായും ആശംസകൾ നേരാനായും ഒരുങ്ങിയിരിക്കുന്നു. ഓണമെത്തുമ്പോൾ തരളമാകാത്ത ഒരു മലയാളി മനസ്സുകളുണ്ടാകില്ലെന്നിരിക്കെ, ഈ ഓണക്കാലം ഓർമ്മകളിലാക്കാൻ കഴിയും വിധം കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചുറൽ ആൻറ് എഡ്യൂക്കേഷൻ സെന്ററും ഓണ പരിപാടികൾ ഒരുക്കിയിരിക്കുന്നു.
മുഖ്യാഥിതിയായി പ്രൊഫസർ. ഡോണൾഡ് ഡേവിസ് (University of Texas at Austin, Department of Asian Studies) പങ്കെടുത്ത് തിരുവോണ സന്ദേശം നൽകും. ഈ തവണത്തെ പ്രത്യേക പരിപാടികളായി അത്തപ്പൂക്കളം മത്സരവും , സഹൃദ വടം വലി മത്സരവും നടത്തുന്നു. വിജയിക്ക് പ്രത്യേക പരിതോഷികം നൽകും. അസോസിയേഷൻ മെംബേർസ് അണിയിച്ചൊരുക്കുന്ന തിരുവാതിര കളി, ഓണപ്പാട്ട്, വള്ളം കളി, കേരളത്തിന്റെ തനത് നാടന്‍ കലാ നൃത്തവും മറ്റു വിവിധയിനം കലാപരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ ഐശ്വര്യപൂര്‍ണ്ണമായ പഴയ കാലത്തിനെ ഓര്‍മ്മപ്പെടുത്തുന്ന വിധത്തിലുള്ള അവരവരുടെ ഓണത്തിന്റെ ഓർമ്മ ചിത്രങ്ങൾ സ്ലൈഡ് പ്രദർശ്ശനത്തിൽ ഉൾക്കൊള്ളിക്കാനും, (നിങ്ങളുടെ ഓർമ്മകളിലെ ഓണഫോട്ടോകൾ സെപ്റ്റംബർ 1, വെള്ളിയാഴ്ചക്കകം ഇമെയിൽ ചെയ്യുക. keralaassociationofdallas@gmail.com )
ചിത്രപ്രദർശ്ശനം: കേരളത്തെയോ ഓണത്തെയോ കുറിച്ചുള്ള നിങ്ങൾ വരച്ച ചിത്രങ്ങൾ സെപ്തംബർ പത്തിനു 10 മണിയ്ക്കു മുൻപു വരച്ചെത്തിയ്ക്കുക (കുറഞ്ഞത് ലെറ്റർ സൈസിൽ 8.5 x11 cm പേപ്പറിലോകാൻ വാസിലോ ആയിരിക്കണം). മാവേലിയെഴുന്നള്ളത്തു സമയത്ത് കേരളീയവസ്ത്രങ്ങളിലെത്തി പരേഡിൽ പങ്കു ചേരുന്നതിനും, (സംഗീതസദ്യ) ഓണ സദ്യസമയത്ത് കരയോക്കെ സംഗീതമവതരിപ്പിക്കാൻ അവസരം ഒരുക്കിട്ടുണ്ട്. ഓണപ്പാട്ടുകൾക്കു മുൻഗണന. ടെക്സസിലെ ഏറ്റവും വലിയ ഓണാഘോഷ പരിപാടിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ഗ്രാൻഡ് സ്പോൺസർമാരായി ഐ സി ഐ സി ബാങ്ക്,എലൈറ്റ് ഹോസ്പൈസ് ഓഫ് ടെക്സാസും സ്പോൺസർമാരായി ജെ & ബി ഇൻവെസ്റ്റേഴ്സ്,പ്രൈം ചോയ്സ് ലേഡിങ്, നർത്തന ഡാൻസ് അക്കാഡമി,ഷിജു എബ്രഹാം ഫിനാസ് സർവീസ് എന്നിവരും പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : മൻജിത് കൈനിക്കര (ആർട്ട് ഡയറക്ടർ )- 972-679-8555