ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമല്ലാത്ത ദിവസമായിരിക്കും. ജീവിത പങ്കാളിയുമായി കലഹത്തിന് സാധ്യതയുണ്ട്. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. അഭിപ്രായ ഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക.
കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. ഇന്ന് നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ സഹായ മനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്.
തുലാം: ഇന്ന് നിങ്ങള്‍ വളരെയധികം സന്തോഷമുള്ളവരാകും. സൗമ്യ പെരുമാറ്റം കൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളുടെയും അപരിചിതരുടെയും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. എന്നാല്‍ തൊഴിലില്‍ അധ്വാനത്തിന് അനുസരിച്ച് നേട്ടം ഉണ്ടാകില്ല. തൊഴില്‍ സ്ഥലത്ത് കഴിയുന്നതും ഒതുങ്ങി കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹന വ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക.
വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമല്ല. ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നം നിങ്ങളെ അസ്വസ്ഥമാക്കും. അമ്മയ്ക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക നിലയ്‌ക്കും പ്രശസ്‌തിക്കും ഇന്ന് പ്രഹരമേല്‍ക്കാം. കുടുംബാന്തരീക്ഷം ഇന്ന് കലുഷിതമാകാം. ഇത് കടുത്ത മാനസിക സംഘർഷത്തിന് കാരണമായേക്കും. സുഖനിദ്ര അപ്രാപ്യമാകും.
ധനു: ഇന്ന് ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്നാല്‍ എതിരാളികളുമായി ഏറ്റുമുട്ടേണ്ടി വരും. പുതിയ സംരംഭങ്ങള്‍ക്ക് പറ്റിയ ദിവസമാണ് ഇന്ന്. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കും.
മകരം: ഓഹരി വിപണിയിലെ നിക്ഷേപം നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭം കൊണ്ടുവരും. കുടുംബത്തില്‍ ചിലരുടെ അസുഖം നിങ്ങളെ അസ്വസ്ഥനാക്കും. ഗൃഹാന്തരീക്ഷം അത്ര പ്രസന്നമായിരിക്കില്ല. വീട്ടമ്മമാര്‍ അസംതൃപ്‌തി പ്രകടിപ്പിക്കും. കുട്ടികള്‍ക്ക് പഠനത്തില്‍ പതിവില്‍ കൂടുതല്‍ പ്രയത്നിക്കേണ്ടിവരും. ആരോഗ്യം അത്ര മെച്ചപ്പെട്ടതാകില്ല. നേത്ര അണുബാധയുണ്ടാകാന്‍ സാധ്യത. നിങ്ങളുടെ ആരോഗ്യകരമായ കാഴ്‌ചപ്പാട് മനസിലെ മറ്റ് പ്രതുകൂല ചിന്തകളെ അതിജീവിക്കാന്‍ സഹായിക്കും.
കുംഭം: ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷത്തിലായിരിക്കും. നേട്ടങ്ങളും ലാഭവും കൈവരും. കുടുംബാംഗങ്ങളോടൊപ്പം പുറത്ത് പോയി ഉല്ലസിക്കാനുള്ള അവസരം ലഭിച്ചേക്കും. ശാന്തമായ മനസും ആത്മീയമായ മനോഭാവവും ഇന്ന് നിങ്ങള്‍ക്കുണ്ടാകും. സുഹൃത്തുക്കളും ബന്ധുക്കളും സമ്മാനങ്ങള്‍ നല്‍കിയേക്കും.
മീനം: ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. വിഷാദവും താത്‌പര്യക്കുറവും നിങ്ങളുടെ മനോവീര്യം കെടുത്തും. മതപരമായ കാര്യങ്ങള്‍ക്ക് അമിതമായി പണം ചെലവഴിക്കും. നിക്ഷേപം നടത്തുമ്പോള്‍ വിവേചന ബുദ്ധി പ്രയോഗിക്കണം. കുടുംബാംഗങ്ങളുമായി ചില തര്‍ക്കങ്ങള്‍ക്കും ചുരുങ്ങിയ കാലത്തെ വേര്‍പാടിനും സാധ്യത. ചെറിയ ലാഭങ്ങള്‍ക്ക് പിന്നാലെ ഓടുന്നത് വലിയ നഷ്‌ടങ്ങളുണ്ടാക്കും. നിയമപരമായ കാര്യങ്ങള്‍ ശദ്ധയോടെ കൈകാര്യം ചെയ്യണം. പ്രാര്‍ഥനയും ധ്യാനവും ആശ്വാസം പകരും.
മേടം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണ്. സുഹൃത്തുക്കളോടൊപ്പം ചുറ്റി കറങ്ങാന്‍ സമയം ലഭിക്കും. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ ചങ്ങാതിമാര്‍ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. മക്കളും നിങ്ങളുടെ നേട്ടത്തിന് മുതല്‍കൂട്ടാകും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസ യാത്രക്കും സാധ്യത. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമാകും.
ഇടവം: ഇന്ന് ജോലി സ്ഥലത്ത് നിന്നും നിങ്ങള്‍ക്ക് വളരെയധികം സന്തോഷമുള്ള അനുഭവങ്ങള്‍ ഉണ്ടാകും. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളോട് അനുകൂല മനോഭാവം പുലര്‍ത്തുകയും നിങ്ങളെ ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സമാധാനം നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പിക്കാം. അപൂര്‍ണമായ ജോലികള്‍ തൃപ്‌തികരമായി ചെയ്‌തു തീര്‍ക്കും.
മിഥുനം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഈ ദിനം ശുഭകരല്ല. തളര്‍ച്ച, മടി, ഉന്മേഷ കുറവ് എന്നിവയ്‌ക്ക് സാധ്യത. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാപ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവക്കുക.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ദിവസം മുഴുവന്‍ വിനയം കൈവിടാതിരിക്കുക. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അധാര്‍മികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലത്. പ്രാര്‍ഥനയും ധ്യാനവും വളരെ ഗുണകരമായിരിക്കും.