തിരുവനന്തപുരം, സെപ്തംബർ 5: സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്ലാസ്റ്റിക്ക് സർജറി വിഭാഗം മുൻ മേധാവിയും പ്രൊഫസറുമായ ഡോ. പത്മകുമാര്‍ രചിച്ച ‘ബയോഹസാഡ്’ എന്ന നോവല്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത മാധ്യമപ്രവര്ത്തകന് എം ജി രാധാകൃഷ്ണന്, കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ബി. മുരളിക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിർവഹിച്ചത്. പ്രശസ്ത പ്ലാസ്റ്റിക്ക് സർജനായ ഡോ. പത്മകുമാറിന്റെ രണ്ടാമത്തെ ഇംഗ്ലീഷ് കൃതിയാണിത്. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും കാണാപ്പുറങ്ങളാണ് നോവല്‍ മുന്നോട്ടു വയ്ക്കുന്നത്. ചടങ്ങില്‍ ഡോ. ശിവശങ്കര പിള്ള, പ്രഫ. ഡോ. നാരായണന് നായര്‍ എന്നിവരും പങ്കെടുത്തു.
More News
-
സ്ത്രീകളിൽ മുട്ടയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ: ഡോ. ചഞ്ചൽ ശർമ
ഒരു സ്ത്രീയുടെ ഗർഭം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, അതിലൊന്നാണ് മുട്ടയുടെ ഗുണനിലവാരം. ഒരു സ്ത്രീയുടെ പ്രത്യുൽപാദനക്ഷമത നിർണ്ണയിക്കുന്നതിൽ ഇത് ഒരു പ്രധാന... -
എന്‍.വി.ബി.എസിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആദരം
ദോഹ: ഖത്തറിലെ പ്രമുഖ ബാറ്റ് മിന്റണ്‍ അക്കാദമിയായ എന്‍.വി.ബി.എസിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആദരം . നൂതനമായ മാര്‍ഗങ്ങളിലൂടെ വിദഗ്ധമായ പരിശീലനം നല്കി... -
മാനവ സഞ്ചാരത്തിന് മർകസിൽ സ്വീകരണം
കാരന്തൂർ: സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടക്കുന്ന മാനവസഞ്ചാരത്തിന് സുന്നി...