കോട്ടയം: ലയൺസ് ക്ലബ് ഓഫ് മാന്നാനം സൗജന്യമായി നിർമ്മിച്ചു നല്കിയ വീടിൻ്റെ താക്കോൽ ദാനം നടത്തി. ‘ ലയൺസ് ക്ലബിൻ്റെ ഡിസ്ട്രിക്ട് പ്രോജക്ട് ആയ ‘അഭയ’ യുടെ ഭാഗമായി 5 ലക്ഷം രൂപ മുതൽ മുടക്കി ബധിരരും മൂകരുമായ ദമ്പതികൾക്കാണ് വീട് നിർമ്മിച്ച് നല്‍കിയത്. താക്കോൽദാനം ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോ ഐ കോശി നിർവഹിച്ചു.ക്ലബ് പ്രസിഡൻ്റ് ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ റവ.ഡോ.ജയിംസ് മുല്ലശ്ശേരി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ലയൺ ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ ലയൺ സിബി മാത്യൂ പ്ലാത്തോട്ടം, റീജിയണൽ ചെയർമാൻ റ്റി.എൽ ജോസഫ്, സോൺ ചെയർമാൻ കുര്യാ പ്ര കോരംകുഴയ്ക്കൽ ,ക്ലബ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
More News
-
സമരം കണ്ടില്ലെന്ന് നടിച്ച് സർക്കാർ സ്ത്രീകളെ അപമാനിക്കുന്നു; കൈകളിൽ കർപ്പൂരം കത്തിച്ച് വനിതാ സിപിഒ റാങ്ക് ഹോൾഡർമാരുടെ വേറിട്ട പ്രതിഷേധം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചതിന്റെ ഏഴാം ദിവസമായ ഇന്ന് വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ കൈകളിൽ കർപ്പൂരം കത്തിച്ച്... -
മുനമ്പത്തെ പ്രശ്നം പരിഹരിക്കേണ്ടത് വളഞ്ഞ വഴിയിലൂടെ കയറിപ്പറ്റിയല്ല: റവന്യൂ മന്ത്രി
കൊച്ചി: മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. മുനമ്പം കമ്മീഷൻ റിപ്പോർട്ട് പുറത്തുവരുന്നതോടെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നും... -
ബംഗാൾ അദ്ധ്യാപക നിയമന തർക്കം: രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബംഗാളിലെ അദ്ധ്യാപക നിയമനം റദ്ദാക്കിയ വിഷയം ചൂടുപിടിക്കുകയാണ്. ഒരു വശത്ത് ബിജെപി മമത സർക്കാരിനെ ആക്രമിക്കുന്നു. മറുവശത്ത്, രാഹുൽ ഗാന്ധിയും...