സെപ്റ്റംബർ 23 ശനിയാഴ്ച തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന എഫ് ഐ ടി യു ദശവാർഷിക സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തെന്നിലാപൂരം രാധാകൃഷ്ണൻ മെമ്മോറിയൽ ഹാളിൽ വച്ച് ചേർന്ന സ്വാഗത സംഘയോഗം രൂപീകരണ യോഗം എഫ്. ഐ .ടി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് ഉത്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാനായി ജ്യോതി വാസ് പറവൂർ (സംസ്ഥാന പ്രസിഡൻറ്), വൈസ് ചെയർമാൻ എം കെ അസ്‌ലം (വെൽഫെയർ പാർട്ടി തൃശ്ശൂർ ജില്ലാ പ്രസിഡന്റ്), ജനറൽ കൺവീനർ തസ്ലീം മമ്പാട്, കൺവീനർ ഹംസ എളനാട് എന്നിവരെയും, വിവിധ വകുപ്പുകളുടെ കൺവീനർമാരായി എം.എച്ച് മുഹമ്മദ് (പ്രതിനിധി വകുപ്പ് ), സൈതാലി വലമ്പൂർ (പ്രചരണം ), ഉസ്മാൻ മുല്ലക്കര (സാമ്പത്തികം )ഷാനവാസ് കോട്ടയം (നഗരി& സ്റ്റേജ് ) നവാസ് K S (അക്കോമഡേഷൻ )അഷറഫ് മങ്ങാട് (ട്രാൻസ്പോർട്ടേഷൻ ), അലി കുത്തി (വളണ്ടിയർ), സരസ്വതി വലപ്പാട് (മീഡിയ), സത്താർ അന്നമനട (സോഷ്യൽ മീഡിയ ), അലി മുല്ലക്കര (റിഫ്രഷ്മെൻറ് ) എന്നിവരെയും തിരഞ്ഞെടുത്തു.
ഷാനവാസ് കോട്ടയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം. കെ അസ്ലം, ഹംസ എളനാട്, ഉസ്മാൻ മുല്ലക്കര എന്നിവർ സംസാരിച്ചു.