ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യ മലയാളി സംഘടനയായ കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ഓണാഘോഷ പരിപാടികൾ അതിവിപുലമായി സെപ്റ്റംബർ 16 ന് ശനിയാഴ്‌ച നടത്തുന്നു.
ശനിയാഴ്‌ച രാവിലെ 11 മണിക്ക് ന്യൂയോർക്കിൽ എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡി പോൾ ഓഡിറ്റോറിയത്തിൽ (1500 DePaul Street, Elmont, New York 11003) വച്ച് നടക്കുന്ന പരിപാടികളിൽ സുപ്രസിദ്ധ മജീഷ്യനും പ്രചോദന പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരിക്കും. കേരളത്തനിമയാർന്ന പൂക്കളം, താലപ്പൊലി, ചെണ്ടമേളം, മാവേലി എഴുന്നള്ളത്തു, തിരുവാതിര, നൃത്തസംഗീത പരിപാടികൾ, ഇവയോടനുബന്ധിച്ചു പരമ്പരാഗതമായ ഓണസദ്യയും ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
സഹവർത്തിത്വന്റെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും, ഒരുമയുടെയും എല്ലാം പ്രതികമായ ഈ മഹോത്സവത്തിൽ വിവിധ സംഘടനകളിൽ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. പ്രവേശന ഫീസ് ഇല്ലാതെ നടത്തുന്ന ഈ ഓണ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഫിലിപ്പോസ് ജോസഫ്, ചെയർമാൻ വർഗീസ് പോത്താനിക്കാട്, വൈസ് പ്രസിഡന്റ് സിബി ഡേവിഡ്, സെക്രട്ടറി ജോൺ കെ ജോർജ്ജ്, ട്രഷറർ ഷാജി വർഗീസ്, ജോയിന്റ് സെക്രട്ടറി ഹേമചന്ദ്രൻ, മറ്റു കമ്മിറ്റി അംഗങ്ങൾ, ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങൾ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഫിലിപ്പോസ് ജോസഫ്, പ്രസിഡന്റ് (917) 378-3434
വർഗീസ് പോത്താനിക്കാട്, ചെയർമാൻ (917) 488-2590
സിബി ഡേവിഡ്, വൈസ് പ്രസിഡന്റ് (917) 353-1242
ജോൺ കെ ജോർജ്ജ്, സെക്രട്ടറി (347) 276-5738
ഷാജി വർഗീസ്, ട്രഷറർ (718) 877-9145