ഡാളസ്: ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഗ്ലോബൽ ചാരിറ്റി സെന്റർ ഒരുക്കിയ വിരുന്നിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി അഹോരാർത്ഥം പ്രവർത്തിക്കുന്ന ഡോക്ടർ ഗോപിനാഥ് മുതുകാടിനെ ഗാര്ലാണ്ടിലെ കിയ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ പതിനൊന്നിന് അരങ്ങേറിയ നിറഞ്ഞ സദസ്സിൽ ആദരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമർപ്പണ ബോധത്തോടെ നടത്തുന്ന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് “ഭിന്നശേഷിക്കാരുടെ പ്രവാചകന്” ഈ അംഗീകാരം ഇന്ത്യക്കാരുടെ ഒരു ഗ്ലോബൽ നെറ്റ്‌വർക്ക് സംഘടന എന്ന നിലയിൽ അമേരിക്കയിൽ വച്ച് നൽകിയത്.
സെപ്റ്റംബർ പതിനൊന്നിന് ഒഹായോ യിൽ നിന്നും രാവിലെ ഡി. എഫ്. ഡബ്ല്യൂ എയർപോർട്ടിൽ എത്തിയ മുതുകാടിന് ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യുവും പ്രോഗ്രാം കൂട്ടാളിയായി പ്രവർത്തിച്ച ജിമ്മി കുളങ്ങരയും ഊഷ്മളമായ വരവേൽപ് നൽകിയാണ് സ്വീകരിച്ചത്.
ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ലോഗോ പതിച്ച ഫല ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു, ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, ഇന്ത്യ പ്രസ്സ ക്ലബ് മുൻ പ്രസിഡന്റ് സണ്ണി മാളിയേക്കൽ, സിറ്റി ഓഫ് കോപ്പേൽ മേയർ പ്രൊ ടെം ബിജു മാത്യു എന്നിവർ പ്രോഗ്രാം കോർഡിനേറ്റർ വര്ഗീസ് കയ്യാലക്കകം (ഡി. എഫ്. ഡബ്ല്യൂ ചാപ്ടർ ഗുഡ് വിൽ അംബാസിഡർ), കേരള അസ്സോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുതുകാടിനു കൈ മാറി.
നയൻ ഇലവൻ രക്ത സാസ്സക്ഷികൾക്കുവേണ്ടി സദസ് ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തി. അമേരിക്കൻ നാഷണൽ ആന്തത്തോടൊപ്പം ഇന്ത്യൻ നാഷണൽ അന്തവും ആലപിച്ചു. രക്ത സാക്ഷികൾക്കുവേണ്ടി കോപ്പേൽ മേയർ പ്രൊ ടെം ബിജു മാത്യു ആദരവോടെ സംസാരിച്ചു.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഭിന്നശേഷിക്കാരായ തന്റെ കുട്ടികളെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നത് അവർപോലും അറിയുന്നില്ല എങ്കിലും താൻ എന്നും കടപ്പെട്ടിരിക്കുന്നു എന്നും ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ എല്ലാ പ്രവർത്തനങ്ങളും വിജയിക്കട്ടെ എന്നും മുതുകാട് മറുപടി പ്രസംഗത്തിൽ ആശംസിക്കുകയും ചെയ്തു. പണ്ട് മാജിക് നടത്തിപോന്ന കാലത്തു മരിക്കാൻ തനിക്കു ഭയമില്ലായിരുന്നു എന്നും ഇന്ന് മരണത്തെ കുറിച്ച് ഓർക്കുമ്പോൾ, തന്റെ കുട്ടികൾക്കു ആരുണ്ടാകുമെന്നോർക്കുമ്പോൾ മരിക്കാൻ ഭയമാകുന്നു എന്നും മുതുകാട് പറഞ്ഞു. ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ എന്നും കൂടെ ഉണ്ടാകുമെന്നു ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യുവും സുധിർ നമ്പ്യാരും പ്രതികരിച്ചു
കോപ്പേൽ മേയർ പ്രൊ ടെം ബിജു മാത്യു ഡോക്ടർ മുതുകാടിന്റെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. താൻ നാട്ടിൽ പോകുമ്പോൾ ഡിഫറൻറ് ആർട്ട് സെന്റർ സന്ദർശിക്കുമെന്നും തന്റെ എല്ലാ പിന്തുണയും ഉറപ്പു നൽകുന്നതായും പറഞ്ഞു.
ഗ്ലോബൽ ജനറൽ സെക്രട്ടറി ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. വിദേശത്തു വരുമ്പോൾ നാം ഇന്ത്യക്കാരായി അറിയപ്പെടുന്നു. ആയതിനാൽ ഒരു ക്രിയാത്‌മകമായ ഇന്ത്യൻ നെറ്വർക്കിലൂടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തെ സേവിക്കുക എന്നുള്ളതാണ് ജി. ഐ. സി. ലക്ഷ്യമിട്ടിരിക്കുന്നത്, സുധിർ നമ്പിയാർ പറഞ്ഞു.
ചടങ്ങിൽ ഇരുപതോളം പേർ ഭിന്നശേഷിക്കാരെ ആറു മാസം മുതൽ ഒരു വര്ഷം വരെ സ്പോൺസർ ചെയ്യാമെന്ന വാഗ്ദാനം ചെയ്കയുണ്ടായി. ആയതിൽ ഇരുപത്തയ്യായിരം രൂപയുടെ സ്‌പോൺസർഷിപ് വാഗ്ദാനം ലഭിച്ചതായി ഡോക്ടർ മുതുകാടിന്റെ വ്യക്താവ് അറിയിച്ചു. ആറു മാസത്തേക്ക് 960 ഡോളറും ഒരു വർഷത്തേക്ക് 1920 ഡോളറുമാണ് സ്‌പോൺസർഷിപ്. ആർക്കെങ്കിലും കുട്ടികളെ സ്പോൺസർ ചെയ്യുവാൻ ആഗ്രഹം ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
ചുരുങ്ങിയ സമയം കൊണ്ട് ഡാളസിൽ സംഘടിപ്പിച്ച യോഗത്തിൽ ഇത്രയധികം പിന്തുണ നേടികൊടുക്കുവാൻ കഴിഞ്ഞത് അഭിമാനമായി കാണുന്നു എന്ന് ജി. ഐ . സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രൊഫസർ ജോയ് പല്ലാട്ടുമഠം, ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ ജിജാ മാധവൻ ഹരി സിങ് ഐ. പി. എസ് എന്നിവർ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി ന്യൂയോർക്കിൽ നിന്നും മുതുകാടിനു ഡാലസിൽ നൽകിയ സ്വീകരണത്തിന് അനുമോദനങ്ങൾ അറിയിച്ചു.
ചാപ്റ്റർ പ്രസിഡന്റ് ജെയ്സി ജോർജ്ജ്, ഗ്ലോബൽ ട്രഷറർ ഡോക്ടർ തരാ ഷാജൻ, ടോം ജോർജ് കോലേത്, അഡ്വ. യാമിനി രാജേഷ്, അഡ്വ. സീമ ബാലകൃഷ്ണൻ, അഡ്വ. സൂസൻ മാത്യു, ഗ്ലോബൽ ചാരിറ്റി സെന്റർ ഓഫ് എക്സില്ലെൻസ് നേതാക്കളായ ഡോക്ടർ ആമിർ അൽതാഫ്, ശശി നായർ, മാത്യൂസ് എബ്രഹാം ഫാദർ ചാക്കോച്ചൻ, എലിസബത്ത് റെഡ്‌ഢിയാർ മുതലായവർ അനുമോദനങ്ങൾ അറിയിച്ചു.
പാസ്‌റ്റർ ഷാജി കെ. ഡാനിയേൽ അഗപ്പേ ഹോം ഹെൽത്ത്, ബിജു തോമസ് ലോസൻ ട്രാവെൽസ്, പാസ്റ്റർ സാബു ജോസഫ് കംഫോർട് ഫുൾ ഗോസ്പൽ ചർച്, ബിന്ദു മാത്യു ബീം റിയൽ എസ്റ്റേറ്റ്, പ്രീമിയർ ഡെന്റൽ ഡോക്ടർ എബി ജേക്കബ് മുതലായവർ പരിപാടികൾക്ക് മുഖ്യ സ്പോണ്സർമാരായി. ഷീനുസ് ഹെയർ സലൂൺ, റജി ചാമുണ്ഡ ഓട്ടോ മോട്ടിവ്സ്, റജി ഫിലിപ്പ് കറി ലീഫ്, ജിൻസ് മാടമാണ, ഗ്രേസ് ഇൻഷുറൻസ്, എബി ഓട്ടോ ഗാർഡ് കാർസ്, സുബി ഫിലിപ്പ്, ജിജി ഇന്ത്യ ഗാർഡൻ മുതലായവർ ചെറുകിട സ്പോണ്സർമാരായി പിന്തുണ നൽകി.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പല നേതാക്കളും പരിപാടികളിൽ സജീവമായ സാനിധ്യം പകർന്നു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് പ്രസിഡന്റ് വര്ഗീസ് അലക്സാണ്ടർ, സാം മാത്യു ഓൾ സ്റ്റേറ്റ്, സജി ജോർജ് ഐ ഓ. സി., കൈരളി പി. ടി. ജോസ്, സണ്ണി, ജിമ്മി കുളങ്ങര, തോമസ് പി. മാത്യു, സജി സ്കറിയ, ശാലു ഫിലിപ്പ്, ജേര്ണലിസ്റ് ലാലി ജോസഫ്, സ്റ്റീഫൻ പോട്ടൂർ, ജോളി സാമുവേൽ, സണ്ണി സിഗ്മ ട്രാവൽ, സോണി, മുതലായവർ തങ്ങളുടെ സാനിധ്യം കൊണ്ട് പരിപാടികൾക്ക് കൊഴുപ്പേകി. സണ്ണി മാളിയേക്കൽ, ഹരിദാസ് തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.
ഡോക്ടർ മുതുകാടിന്റെ ഡിഫറെൻറ് ആർട്ട് സെന്റർ വിഡിയോ പ്രസന്റേഷൻ സദസിനെ ഇരുത്തി ചിന്തിപ്പിക്കുകയും സഹായ ഹസ്തം നീട്ടുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മികവുകളും ആർട്ട് സെന്ററിൽ അവർ ചെയ്യുന്ന അതിശയിപ്പിക്കുന്ന പ്രകടനങ്ങളും ഏവർകും അത്ഭുത കാഴ്ചയായി.
നർത്തന ഡാൻസ് സ്കൂൾ, ചാർലി വാരാണത്, എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. സ്ക്രിസ്ടഫർ പോട്ടൂർ മനോഹരമായി ഹാര്മോണിക്ക വായിച്ചു. സുബി ഫിലിപ്പ് മാനേജ്‌മന്റ് സെറിമണി മനോഹരമാക്കി. ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഡി. എഫ്. ഡബ്ല്യൂ ചാപ്റ്റർ ഗുഡ് വിൽ അംബാസിഡർ വര്ഗീസ് കൈയാലക്കകം നന്ദി പ്രകാശിപ്പിച്ചു.
പി. സി. മാത്യു 972 999 6877
സുധീർ നമ്പ്യാർ 732 822 9374