ന്യൂഡൽഹി: കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാര സ്വാമി കേന്ദ്രമന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയെയും കണ്ടതിന് പിന്നാലെ ഏറെ നാളായി ഭയപ്പെട്ടിരുന്ന രഹസ്യം ഒടുവിൽ വെളിച്ചത്തുവന്നതായി കോൺഗ്രസ്.
ഏറെക്കാലമായി സംശയിക്കുന്ന ഒരു രഹസ്യമാണ് പുറത്തുവന്നിരിക്കുന്നതെന്നും ചിദംബരം പറഞ്ഞു. ജെഡി (എസ്) നെ ബിജെപി ഔദ്യോഗികമായി എൻഡിഎയിലേക്ക് സ്വാഗതം ചെയ്തു. കർണാടകയിലെ എസ്സി, എസ്ടി, ഒബിസി, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവർ പഴയ വ്യവസ്ഥ നിലനിർത്താൻ ആഗ്രഹിക്കുന്ന യാഥാസ്ഥിതിക, പിന്തിരിപ്പൻ, സ്ത്രീവിരുദ്ധ പാർട്ടികൾ തമ്മിലുള്ള ഈ സഖ്യം ശ്രദ്ധിക്കേണ്ടതാണ്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജെഡി (എസ്) ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) ഭാഗമായി. ഈ വർഷം മെയ് മാസത്തില്‍ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെയും ജെഡിഎസിനെയും പരാജയപ്പെടുത്തി കോൺഗ്രസ് അവിടെ സർക്കാർ രൂപീകരിച്ചു.