എടത്വ: ‘സ്വച്ഛതാ ഹി സേവാ അഭിയാൻ’ ക്യാമ്പയിന്റെ ഭാഗമായി സൗഹൃദ വേദിയുടെ നേതൃത്വത്തിൽ തലവടി സൗഹൃദ നഗറിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചികരണ പ്രവർത്തനം നടത്തി.രക്ഷാധികാരി തോമസ് ക്കുട്ടി പാലപറമ്പിൽ അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള ശുചികരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.പാരേത്തോട് വട്ടടി റോഡിലേക്ക് പ്രവേശിക്കുന്ന മടയ്ക്കൽ – പൊയ്യാലുമാലിൽ പടി റോഡിൻ്റെ ഇരുവശങ്ങളിൽ നിന്നും കറുകൽ വളർന്നും വേലികളിൽ നിന്നും ശിഖരങ്ങൾ വളർന്നും ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമായിരുന്നു. ഇഴജാതികളുടെ ശല്യവും വർദ്ധിച്ചിരുന്നു.
ബാലമുരളി പൗരസമിതി സെക്രട്ടറി മനോജ് മണക്കളം,വിൻസൻ പൊയ്യാലുമാലിൽ, സാം വി.മാത്യൂ , വർഗ്ഗീസ് വാലയിൽ , ബാബു വാഴക്കൂട്ടത്തിൽ, ബിനു കുടയ്ക്കാട്ടുകടവിൽ ,ഉത്തമൻ കളത്തിൽ, പി.കെ വിനോദ്, കുഞ്ഞുമോൻ പരുത്തിയ്ക്കൽ, അനിൽ കുറ്റിയിൽ , ബേബി മoമുഖം, അനിയപ്പൻ പാലപറമ്പിൽ, കലേശൻ പരുത്തിയ്ക്കൽ, വൈശാഖൻ കറുകയിൽ എന്നിവർ നേതൃത്വം നല്കി.