ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം: ഇന്ത്യന്‍ ഭരണാധികാരികളാരും തിരിഞ്ഞു നോക്കുന്നില്ലെന്ന് ഇസ്രയേലില്‍ കുടുങ്ങിയ മലായാളികള്‍

ജറുസലേം: ഇസ്രയേൽ-ഹമാസ് യുദ്ധം കൂടുതൽ രക്തരൂക്ഷിതമായതോടെ ഇന്ത്യക്കാരെ സുരക്ഷിതമായി മാതൃരാജ്യത്ത് എത്തിക്കാനുള്ള നടപടികൾ ഇന്ത്യ വേഗത്തിലാക്കി. ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറി ചില കൂടിയാലോചനകൾ നടത്തി. ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കും.

എന്നാൽ ബങ്കറുകളിൽ അഭയം തേടിയ തങ്ങൾക്ക് സംസ്ഥാനം മാനസികപിന്തുണ പോലും നൽകിയില്ലെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് ചില മലയാളികൾ. ഭരണകൂടത്തിന്റെ ഭാഗമായ ഒരാൾ പോലും തങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയോ പിന്തുണ നൽകുകയോ ചെയ്തില്ലെന്ന് മലയാളികൾ കുറ്റപ്പെടുത്തി.

CPIM നേതാക്കൾ പോലും യുദ്ധത്തിന് ഇസ്രായേലിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയത് പതിറ്റാണ്ടുകളായി അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന അതിക്രമങ്ങൾക്കുള്ള അസഹനീയമായ പ്രതികരണമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അഭിപ്രായപ്പെട്ടു. പലസ്തീനിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്നായിരുന്നു സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യുദ്ധം ആരംഭിച്ചതിന് ശേഷം പറഞ്ഞത്. ഹമാസിനെയടക്കം പിന്തുണയ്ക്കുന്ന സിപിഎം നിലപാടാണ് മലയാളികളെ ആശങ്കയിലാക്കുന്നത്.

 

Print Friendly, PDF & Email

Leave a Comment

More News