വാഷിംഗ്ടൺ: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിനിടയിൽ മുന്നറിയിപ്പുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ വീണ്ടും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഹമാസിനെ പിന്തുണയ്ക്കുന്ന കുടിയേറ്റക്കാരുടെ യുഎസിലേക്കുള്ള പ്രവേശനം നിരോധിക്കുമെന്ന് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു.
ഫലസ്തീൻ ഭീകര സംഘടനയായ ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുന്ന ഏതൊരു കുടിയേറ്റക്കാരനെയും അറസ്റ്റ് ചെയ്യുമെന്നും ട്രംപ് ഉറപ്പു നൽകിയിട്ടുണ്ട്.
സെമിറ്റിക് വിരുദ്ധ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കും
താൻ രണ്ടാം തവണയും പ്രസിഡന്റായാൽ ഇസ്രയേലിന്റെ നിലനിൽപ്പിനുള്ള അവകാശത്തിൽ വിശ്വസിക്കാത്തവരുടെ യുഎസിൽ പ്രവേശനം നിരോധിക്കുകയും വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുകയും ചെയ്യുമെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
“ലിബിയ, സൊമാലിയ, സിറിയ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. കുടിയേറ്റക്കാരെ വിഷപ്പാമ്പുകളോട് ഉപമിച്ച കവിതയും ട്രംപ് വായിച്ചു. ജിഹാദികളോട് അനുഭാവമുള്ള വിദേശ പൗരന്മാരെ യുഎസിൽ നിന്ന് നാടുകടത്തുമെന്നും ട്രംപ് പറഞ്ഞു.”
ഭീകരത ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രാ നിയന്ത്രണങ്ങൾ നീട്ടുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. എന്നാൽ, തന്റെ അവകാശവാദങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.