വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനിലിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വാട്സാപ്പ് നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. 9497 9809 00 എന്ന നമ്പറിലൂടെയാണ് പരാതികൾ നൽകേണ്ടത്.
ബ്ലാക്ക് മെയിലിംഗ്, മോര്‍ഫിംഗ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പരാതി നല്‍കാം. നേരിട്ടു വിളിക്കാനാവില്ല. വാട്ട്സാപ്പിലൂടെയുള്ള ഈ സേവനം 24 മണിക്കൂറും പ്രവര്‍ത്തിക്കും.ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
പിആര്‍ഡി, കേരള സര്‍ക്കാര്‍