കേരള എഞ്ചിനീയറിങ് ഗ്രാജുവേറ്റ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(KEAN) എല്ലാ വർഷവും നൽകുന്ന വിവിധ സ്‌കോളർഷിപ്പുകളിലേക്ക് അർഹരായ വിദ്യാർഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
ന്യൂയോർക്ക്, ന്യൂ ജേഴ്‌സി സംസ്ഥാനങ്ങളിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള മാതാപിതാക്കളുടെ കുട്ടി കൾക്കാണ് ഈ സ്കോളർഷിപ്പുകൾ നൽകുക. രണ്ട് ഇനങ്ങളിലാണ് സ്കോളർഷിപ് നൽകുക.
1) 2023ൽ ഹൈസ്കൂൾ പാസായ കീൻ മെംമ്പേഴ്‌സിന്റെ കുട്ടികൾ.
2) 2023ൽ ഹൈസ്കൂൾ പാസായ ശേഷം ഏതെങ്കിലും അംഗീകൃത കോളജിൽ എഞ്ചിനീയറിംഗിന് അഡ്മിഷൻ നേടിയവർ. രണ്ടാമത്തെ കാറ്റഗറിയിൽ കീൻ മെംബേർസിന്റെ കുട്ടികൾ അല്ല എങ്കിലും അപേക്ഷിക്കാം.
മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കുമ്പോൾ അപേക്ഷയോടൊപ്പം ട്രാൻസ്‌ക്രിപ്റ്റിന്റെ കോപ്പി ഉൾപ്പെടെ ഹൈസ്കൂൾ പാസ്സ് ആയതിന്റെ രേഖകളും പുതുതായി അഡ്മിഷൻ എടുത്ത സ്ഥാപനത്തിന്റെ അഡ്മിഷൻ രേഖകളും സമർപ്പിക്കേണ്ടതാണ്. സമർപ്പിക്കുന്ന രേഖകൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
താല്പര്യമുള്ളവർ 2023 നവംമ്പർ 6 ന് മുമ്പായി keanusaorg@gmail.com എന്ന മെയിലിലേക്ക് അപേക്ഷകൾ അയ ക്കുക. കീനിന്റെ നവംബർ 11 ന് നടക്കുന്ന പതിനഞ്ചാമത് കുടുംബ സംഗമത്തിൽ വച്ച സ്കോളർഷിപ് വിതരണം ചെയ്യുന്നതാണ്. സ്കോളർഷിപ് ലഭിക്കുന്നവർ അന്നേ ദിവസം നടക്കുന്ന പരിപാടിയിൽ സംബന്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സ്കോളർഷിപ് ലഭിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് :
ഷിജി മാത്യു-പ്രസിഡന്റ്: 973 757 3114
ജേക്കബ് ജോസഫ്-സെക്രട്ടറി: 973-747-9591
പ്രേമ ആന്ദ്രപ്പള്ളി-ട്രഷറർ: 908 -400-1425
നീന സുധീർ, സ്റ്റുഡന്റ് അഫയേഴ്സ് ചെയർ -: 732-789 -8262