ഇന്ന് സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും

തിരുവനന്തപുരം : കേരളത്തിന്റെ മധ്യ, വടക്കൻ ജില്ലകളിലും തെക്കൻ മലയോര മേഖലകളിലും ശക്തമായ മഴ ലഭിക്കുമെന്ന്
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. എറണാകുളം, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ തമിഴ്‌നാട്ടിൽ ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കിഴക്കൻ കാറ്റും മൂലം സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ട കനത്ത മഴ തുടരും.

കൂടാതെ, ഉയർന്ന വേലിയേറ്റം പ്രതീക്ഷിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് തീരദേശ നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിൽ നിന്ന് വിട്ടുനിൽക്കാനും നിർദേശിച്ചിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News