വാഷിംഗ്ടൺ: എയർ നാഷണൽ ഗാർഡ്‌സ്മാൻ ജാക്ക് ടെയ്‌ക്‌സീറ ആരോപിക്കപ്പെടുന്ന രഹസ്യ സൈനിക വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ 15 ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ അമേരിക്കൻ വ്യോമസേന നീക്കം നടത്തുന്നതായി സൈന്യം അറിയിച്ചു.
സൈനികനീതിയുടെ യൂണിഫോം കോഡിന്റെ ആർട്ടിക്കിൾ 15 പ്രകാരം കമാൻഡ് സ്ഥാനങ്ങൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് മുതൽ ജുഡീഷ്യൽ ഇതര ശിക്ഷ വരെയുളളതാണ് നടപടികളെന്ന് എയർഫോഴ്സ് പ്രസ്താവനയിൽ പറയുന്നു.
മെസേജിംഗ് ആപ്ലിക്കേഷനായ ഡിസ്‌കോർഡിലെ ഒരു കൂട്ടം ഗെയിമർമാർക്ക് ടെയ്‌സീറ രഹസ്യ രേഖകൾ ചോർത്തിയെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. 2010-ൽ വിക്കിലീക്‌സ് വെബ്‌സൈറ്റിൽ 700,000-ത്തിലധികം രേഖകളും വീഡിയോകളും നയതന്ത്ര കേബിളുകളും പ്രത്യക്ഷപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ യുഎസ് ദേശീയ സുരക്ഷാ ലംഘനമായി ഈ ചോർച്ച കണക്കാക്കപ്പെടുന്നു.