കോട്ടയം: സങ്കീർണ്ണമായ കണങ്കാൽ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ അതിനൂതന സാങ്കേതിക വിദ്യയിലൂടെ വിജയം കൈവരിച്ച നേട്ടവുമായി ഡോ ജെഫേഴ്സൺ ജോർജ്ജ്
എടത്വ സ്വദേശി തെക്കേടം വീട്ടിൽ ജോസഫ് ആന്റണിക്ക് 16 വർഷം മുൻപുണ്ടായ വാഹനാപകടത്തെ തുടർന്ന് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു.തുടർന്ന് വിവിധ ആശുപത്രികളിൽ നടത്തിയ ചികിത്സാ രീതികളും സർജറികളും ഫലം കാണാതെ വന്നപ്പോൾ ജോസഫ് ആന്റണി വിദഗ്ധ ചികിത്സ തേടി ഡോ ജെഫേഴ്സൺ ജോർജിനെ സമീപിക്കുകയായിരുന്നു. ഈ ശസ്ത്രക്രിയക്കു വേണ്ടി അവശ്യമുള്ള സാധന ങ്ങൾ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ നെതർലൻഡിൽ നിന്നും ആണ് ഇറക്കുമതി ചെയ്തത്. 6 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ അനായാസ ചലനങ്ങൾ സാധ്യമാക്കുക ,വേദനയിൽ നിന്നുള്ള ശാശ്വതമായ മോചനം , 3 മുതൽ 6 ആഴ്ചവരെയുള്ള വിശ്രമത്തിലൂടെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാം എന്നിവയാണ് സവിശേഷതകൾ.ഈ രീതിയിലുള്ള ശസ്ത്രക്രിയ ഇതിനുമുൻപ് വിദേശ ഡോക്ടറുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര 5 ഉം , ഗുജറാത്തിൽ 2 ഉം ആണ് നടന്നിട്ടുള്ളത്. എന്നാൽ, ദക്ഷിണേന്ത്യയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നേട്ടം കൈവരിക്കാനായത്.