ഗാന്ധി സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്ക് ശേഷം നടത്തപ്പെട്ട പൊതുയോഗത്തിൽ, ജാതി, വർഗ,വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായി എല്ലാ ഭാരതീയരും ഒന്നാണെന്നും,രാജ്യത്തെ അസ്തിരപ്പെടുത്താനുള്ള പ്രതിലോമ ശക്തികളുടെ തന്ത്രങ്ങളെ തിരിച്ചറിഞ്ഞു അവരെ ഒറ്റപ്പെടുത്തുവാൻ എല്ലാവരും ജാഗ്രത ഉള്ളവരായിരിക്കണമെന്നും യോഗത്തിൽ സംസാരിച്ചവർ ഓർപ്പിച്ചു.1930 ജനുവരി 26 ന് ലാഹോറിൽ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സമ്മേളനത്തിൽവെച്ച് പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിൻ്റെ പ്രതിഫലനം എന്നോണം ബ്രീട്ടീഷ് ഭരണത്തിൽ കീഴിൽ ഡൊമിനൻ സ്റ്റാറ്റസ് ഉള്ള സ്വതന്ത്ര രാജ്യം എന്ന പദവി നമുക്ക് ലഭിച്ചു. ആ ജനുവരി 26 ന് ആണ് ആദ്യമായി ഇന്ത്യൻ ജനതയുടെ വികാരമായിരുന്ന ത്രിവർണ പതാക ഇന്ത്യക്കാർക്ക് സ്വതന്തമായി ഉയർത്താൻ ബ്രിട്ടീഷ് ഗവർമെൻ്റെ അനുമതി നൽകുന്നത്.
1947 ഓഗസ്റ്റ് 15 വരെ പൂർണ്ണ സ്വരാജ് എന്ന മുദ്രാവാക്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉറച്ചുനിന്നു. ഡോക്ടർ ബി ആർ അംബേക്കറിൻ്റെ നേതൃത്വത്തിലുള്ള സമതി ഇന്ത്യൻ ഭരണഘടന 1950 ജനുവരി 24 നു തന്നെ പൂർത്തീകരിച്ചു എങ്കിലും രണ്ടു ദിവസംകൂടെ കാത്തിരുന്ന് ജനുവരി 26 നാണ് അത് പ്രകാശനം ചെയ്തത്. ജനുവരി 26 എന്ന ദിവസത്തിന് അത്രമാത്രം പ്രാധാന്യമാണ് സ്വതന്ത്ര ഇന്ത്യയുടെ ശിൽപികൾ നൽകിയിരുന്നത്. ഈ യാഥാർത്ഥയങ്ങളെ ഉൾക്കൊണ്ടുവേണം ഐഒസി യുടെ ഓരോ പ്രവർത്തകരും നീങ്ങേണ്ടത് എന്ന് തൻ്റെ പ്രഭാഷണത്തിൽ പ്രസിഡൻ്റെ ശ്രീ പനംഗയിൽ ഏലിയാസ് പ്രസ്താവിച്ചു.
ഐഒസി സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രസിഡൻ്റെ ശ്രീ പനംഗയിൽ ഏലിയാസ്, ശ്രീ മേലെ ചാക്കോ (ചെയർമാൻ), ശ്രീ രാജൻ ജോർജ് (സെക്കറട്ടറി), ശ്രീ ഷാൻറ്റീ വർഗീസ് (വൈസ് പ്രസിഡൻ്റെ), ശ്രീ ജോസ് സെബാസ്റ്റ്യൻ (ജോയിൻ്റെ ട്രഷറാർ), ശ്രീ കുര്യൻ വർഗീസ് (ജോയിൻ്റെസെക്കറട്ടറി), ശ്രീ രാജൻ പടവത്തിൽ (പേട്രൺ), ഏക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രീ രാജു ഇടിക്കുള, ശ്രീ ജോൺസൻ ഔസേപ്പ്, വിനീത് ഫിലിപ്പ്, ഫോമാ നാഷണൽ കമ്മറ്റി അംഗം ശ്രീ ബിജോയ് സേവ്യർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ട്രഷറാർ ശ്രീ സജീവ് മാത്യു നന്ദിപ്രകാശനം നടത്തി.